തൃശൂർ: കോടതിയിൽ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയ കെ.എസ്.യു നേതാവ് വീണ്ടും അറസ്റ്റിൽ. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂരാണ് അറസ്റ്റിലായത്.
കെ.എസ്.യു മാർച്ചുമായി ബന്ധപ്പെട്ട കേസിൽ വാറൻറിൽ തൃശൂർ കോടതിയിൽ നിന്നു ജാമ്യമെടുത്ത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വെസ്റ്റ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. മറ്റ് വാറൻറ് കേസുകളിൽ ജാമ്യമെടുക്കാത്തതാണ് വീണ്ടും അറസ്റ്റിന് കാരണമെന്ന് നേതാക്കൾ പറയുന്നു.
കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു. നടപടി പ്രതിഷേധാർഹമാണെന്നും പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചതായും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് നിഖിൽ ദാമോദരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.