തൃശൂർ: ദീർഘദൂര വാഹന യാത്രികർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശൂർ-പാലക്കാട് റൂട്ടിൽ മണ്ണുത്തി ദേശീയപാതയിലാണ് പ്രവർത്തകർ ചരക്ക് ലോറിയടക്കമുള്ള വാഹനയാത്രികർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്.
ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് ലോറികളടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും ഭക്ഷണവും വെള്ളവും കിട്ടാനില്ലാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു പ്രവർത്തകർ ഭക്ഷണവുമായി ഇറങ്ങിയത്.
കെ.എസ്.യു ജില്ല സെക്രട്ടറി വി.എസ്. ഡേവിഡ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുധി തട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. സൗരാഗ്, പ്രദീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.