തൃശൂർ: ചിട്ടി വ്യവസ്ഥയിൽ കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന 'വിദ്യാശ്രീ' പദ്ധതി തുടങ്ങാൻ വൈകില്ല. ടെൻഡർ സംബന്ധിച്ച ആശങ്കകളാണ് വൈകിച്ചത്. ഇത് പരിഹരിച്ചെന്നും ഒരാഴ്ചക്കകം ഐ.ടി വകുപ്പ് ലാപ്ടോപ്പുകൾക്കായി കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിക്കുമെന്നും കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ 'മാധ്യമ'ത്തോട് പറഞ്ഞു.
കെ.എസ്.എഫ്.ഇയുമായി സഹകരിച്ചാണ് ചിട്ടി വ്യവസ്ഥയിൽ ലാപ്ടോപ് വിതരണം. 500 രൂപ വീതം 30 തവണയിൽ അവസാനിപ്പിക്കുന്നതും 15,000 രൂപ അടങ്കൽ വരുന്നതുമായ പദ്ധതിയാണിത്. കോവിഡ് പശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് ഉപകാരപ്പെടുമെന്നതിനാൽ സ്വീകാര്യത ഏറെയാണ്.
ആദ്യം കമ്പ്യൂട്ടറിെൻറ ശേഷിയും (സ്പെസിഫിക്കേഷൻ) പിന്നീട് ടെൻഡർ എങ്ങനെയാകണമെന്നതും സംബന്ധിച്ച അനിശ്ചിതത്വമാണ് നടപടികളെ ബാധിച്ചത്. കമ്പ്യൂട്ടറിെൻറ ശേഷിയുടെ കാര്യത്തിൽ വിദ്യാഭ്യാസ, ഐ.ടി വകുപ്പുകളുമായി ധാരണയായി. 12,500-15,000 രൂപ വിലവരുന്ന ലാപ്ടോപ്പുകൾക്ക് ടെൻഡർ ക്ഷണിക്കാൻ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനമായി.
അയൽക്കൂട്ടങ്ങൾ വഴി ഒട്ടേറെ അപേക്ഷ ലഭിച്ചിട്ടുണ്ട്. അടവിെൻറ മൂന്നാം മാസമാണ് ലാപ്ടോപ്പ് ലഭിക്കുക. 13 തവണ അടച്ച ശേഷം എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാം. ചിട്ടി അടവിെൻറ രണ്ടു ശതമാനമാണ് അയൽക്കൂട്ടങ്ങൾക്ക് കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.