കുന്നംകുളത്ത് തെരുവുനായുടെ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

കുന്നംകുളം: കുന്നംകുളം നഗരത്തിലെ ഗാന്ധിജി നഗറില്‍ തെരുവുനായുടെ ആക്രമണം എട്ടുപേർക്ക് കടിയേറ്റു. പൊലീസ് ക്വാര്‍ട്ടേഴ്‌സിന് പിറകുവശത്തു താമസിക്കുന്ന തലപ്പിള്ളി വീട്ടിൽ ബിന്ദു (42), പഴോര് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (70), ശേഖരത്ത് ഉഷ (48), നെഹ്‌റു നഗറില്‍ കിടങ്ങന്‍ വീട്ടില്‍ ബിന്ദു (48), കാണിപ്പയ്യൂര്‍ അനില്‍കുമാര്‍ (55), കണ്ടികളത്തില്‍ ഷാജി (51), ലോട്ടറി കച്ചവടക്കാരനായ വര്‍ഗീസ് (68), സ്‌റ്റേഷനറി കടയുമ ആന്റണി (60) എന്നിവർക്കാണ് കടിയേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതരക്ക് ശേഷമായിരുന്നു സംഭവം.

കിടങ്ങൻ വീട്ടിൽ ബിന്ദുവാണ് ആദ്യം ആക്രമണത്തിന് വിധേയയായത്. ശനിയാഴ്ച രാവിലെയും നിരവധിപേർ ആക്രമണത്തിന് വിധേയരായി. സംഭവത്തെ തുടർന്ന് നാട്ടുകാർ തെരുവുനായെ തല്ലിക്കൊന്നു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

കുന്നംകുളം: തെരുവുനായ് ശല്യത്തിന് നഗരസഭ ഭരണാധികാരികള്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം. ബി.ജെ.പി അംഗങ്ങള്‍ നഗരസഭ സെക്രട്ടറി വി.എസ്. സന്ദീപ്കുമാറിനെ ഉപരോധിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ ആക്രമണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Attack by street dog in Kunnamkulam-Eight people were bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.