ഗ്രി​ഗ​റി

ഭാര്യ പിതാവിനെ വധിക്കാൻ ശ്രമം: യുവാവ് പിടിയിൽ

കുന്നംകുളം: ഭാര്യ പിതാവിനെ കല്ലുകൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അടുപ്പൂട്ടി ചെറുശേരി വീട്ടിൽ ഗ്രിഗറിയെയാണ് (39) സി.ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. അടുപ്പൂട്ടി സ്വദേശി ജോസിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗ്രിഗറി ഭാര്യയെ ക്രൂരമായി മർദിക്കുന്നത് കണ്ട് അയൽവാസിയും ഭാര്യ പിതാവുമായ ജോസ് ഓടിയെത്തി ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഗ്രിഗറി കല്ലുകൊണ്ട് ജോസിനെ ഇടിച്ച് പരിക്കേൽപിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Attempt to kill wife's father-man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.