കുന്നംകുളം: കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ ഓലമേഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 43 വർഷം തടവും 1,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുന്നയൂർ കുഴിങ്ങര കൈതവായിൽ വീട്ടിൽ ജിതിനെയാണ് (29) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2016ൽ വടക്കേക്കാട് സബ് ഇൻസ്പെക്ടർ പി.കെ. മോഹിത് രജിസ്റ്റർ ചെയ്ത കേസിൽ ചാവക്കാട് പൊലീസ് ഇൻസ്പെക്ടർമാരായ കെ.ജി. സുരേഷ്, എ.ജെ. ജോൺസൻ എന്നിവർ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ് പ്രതി. വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണിയാൾ. വടക്കേക്കാട് സ്റ്റേഷനിലെ റൗഡി പട്ടികയിലുമുണ്ട്. പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയ് ഹാജരായി.
13 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനെ സഹായിക്കാനായി വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പി.വി. അനൂപ്, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം.ബി. ബിജുവും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.