കുന്നംകുളം: നഗരസഭ പ്രദേശത്തെ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കാൻ നഗരസഭ, പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ തീരുമാനം.
പദ്ധതി പ്രവര്‍ത്തനം വിപുലപ്പെടുത്താനായി നഗരസഭക്ക് പുറത്തുള്ള തദ്ദേശ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും. നഗരസഭ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ കേന്ദ്രീകൃത നിരീക്ഷണം നടത്തുന്ന രീതിയിലാണ് പ്രവര്‍ത്തനം. യോഗത്തില്‍ കച്ചവട പ്രതിനിധികള്‍, ബസ് ഓണേഴ്സ് സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളിലെ പ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു.
നിലവില്‍ നഗരസഭ 18 ഇടങ്ങളിലായി അത്യാധുനിക രീതിയിലുള്ള കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും നഗരപരിധിയിലെ മിക്കയിടത്തും കാമറ നിരീക്ഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.
കാമറ സ്ഥാപിക്കാൻ ക്ഷേത്ര, പള്ളി, മസ്ജിദ് കമ്മറ്റികൾ എന്നിവയുടെ സഹകരണംതേടും. ബസ് ഓണേഴ്സ് സംഘടന പ്രതിനിധികള്‍, ചേംബര്‍ ഓഫ് കോമേഴ്സ് സംഘടന പ്രതിനിധികള്‍ എന്നിവര്‍ സഹകരണം ഉറപ്പാക്കാമെന്ന് യോഗത്തെ അറിയിച്ചു. പെരുകുന്ന മോഷണം ക്യാമറ സംവിധാനത്തിന് കഴിയുമെന്ന് ഉറപ്പുണ്ടെന്ന് എസ്.എച്ച്.ഒ യു.കെ. ഷാജഹാന് അഭിപ്രായപ്പെട്ടു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു
വൈസ് ചെയര്പേഴ്സൻ സൗമ്യ അനിലന്‍, സ്ഥിരംസമിതി അധ്യക്ഷരായ സജിനി പ്രേമന്, ടി. സോമശേഖരന്‍, സെക്രട്ടറി കെ.ബി. വിശ്വനാഥന്, മുജീബ് റഹ്മാന്, ജിനീഷ് തെക്കേക്കര, കെ.ടി. അബ്ദു, സി.ഐ. വര്‍ഗീസ്, കെ.ബി.. സുധീപ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.