കുന്നംകുളം: നഗരസഭ ഏകലവ്യൻ സ്മാരക ലൈബ്രറിക്ക് മുന്നിൽ സി.വി. ശ്രീരാമൻ സ്മാരക ഓപൺ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിച്ചതിനെ തുടർന്ന് ലൈബ്രറിക്ക് മുകളിലെ ബോർഡ് മറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. ഇത് സംബന്ധിച്ച് ഒരു വർഷം മുമ്പ് കൗൺസിലർ ലെബീബ് ഹസ്സൻ നഗരസഭയിൽ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. നിലവിൽ മറച്ച നിലയിലുള്ള ബോർഡ് കെട്ടിടത്തിന്റെ മറ്റൊരു വശത്ത് ആളുകൾ കാണും വിധം എഴുതാൻ സൗകര്യമുണ്ടായിട്ടും നഗരസഭ നടപടി എടുത്തിട്ടില്ല.
എന്നാൽ സി.വി. ശ്രീരാമന്റെ സ്മരണക്കായി പണിത ഓപൺ ഓഡിറ്റോറിയത്തിൽ അദ്ദേഹത്തിന്റെ പേരിന് പുറമെ രണ്ടിടങ്ങളിലായി ചിത്രം കൂടി ആലേഖനം ചെയ്ത ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഏകലവ്യന്റെ ഫോട്ടോയും മറ്റും സ്ഥാപിക്കാൻ നഗരസഭ അധികൃതർ താൽപര്യമെടുത്തിട്ടില്ല. നഗരസഭയിൽ യു.ഡി.എഫ് ഭരണസമിതി നിലനിൽക്കുന്ന സമയത്താണ് ലൈബ്രറിക്ക് അക്കാലത്ത് അന്തരിച്ച ഏകലവ്യന്റെ പേര് നൽകാൻ കൗൺസിൽ തീരുമാനിച്ചത്. കഴിഞ്ഞ വർഷമാണ് ലൈബ്രറിക്ക് മുന്നിൽ ഓപൺ ഓഡിറ്റോറിയം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.