കുന്നംകുളം: ലോക്ഡൗണിലും ശക്തമായ മഴയിലും വലഞ്ഞ കര്‍ഷകര്‍ക്ക് സംഭരണ വിതരണ കേന്ദ്രമൊരുക്കി കൈത്താങ്ങാവുകയാണ് കുന്നംകുളം നഗരസഭ. വിവിധ ക്ലസ്റ്ററുകളിലും വ്യക്തിപരമായും കൃഷി ചെയ്ത കര്‍ഷകരുടെ ഉല്പന്നങ്ങള് മിതമായ വിലക്ക് ഏറ്റെടുത്ത് കമ്യൂണിറ്റി കിച്ചണുകളിലും ആര്.ആര്.ടി മുഖേനെ വീടുകളിലും, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കിറ്റ് വിതരണത്തിനുമായി അതേ വിലക്ക് തന്നെ കൈമാറുന്ന സംഭരണ വിതരണ കേന്ദ്രമാണ് നഗരസഭ സുഭിക്ഷ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഒരുക്കിയത്.
മത്തന്‍, കുമ്പളം, പടവലം, വെള്ളരി, പാവല്‍, പയര്‍, തുടങ്ങിയവയോടൊപ്പം പൊതുമാര്‍ക്കറ്റില്‍ നിന്നും മൊത്ത വിലയ്ക്ക് എടുത്ത തക്കാളി, സബോള, ഉരുളക്കിഴങ്ങ് തുടങ്ങിയവും ഇവിടെ വിൽപനക്കുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് വിതരണം. നഗരസഭ പരിധിയിലെ കൃഷി അസിസ്റ്റൻറുമാരായ നിമല്‍, ഷിജി, ജിനി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
കോവിഡ് വ്യാപന ദുരിത കാലത്ത് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാനും നഗരസഭ പരിധിയിലെ ജനങ്ങള്‍ക്ക് മിതമായ വിലയില്‍ സാധനങ്ങള്‍ എത്തിക്കാനും സാധിക്കുകയെന്ന ലക്ഷ്യമാണ് സംരംഭത്തിന് പിന്നിലുള്ളതെന്ന് ചെയര്പേഴ്സൻ സീത രവീന്ദ്രന് പറഞ്ഞു.
ആദ്യകച്ചവടം സീത രവീന്ദ്രന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ലക്ഷ്മണന് നല്കി നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്പേഴ്സൻ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. സുരേഷ്, ടി. സോമശേഖരന്‍, പി.കെ. ഷെബീര്‍, കൗണ്‍സിലര്‍ സുജീഷ്, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് എന്നിവര്‍ സംബന്ധിച്ചു.
പച്ചക്കറികള്‍ നല്കാന് തയാറുള്ള കര്‍ഷകരും വാങ്ങാൻ ആഗ്രഹിക്കുന്നവരും കൃഷി അസി. നിമലിനെ ബന്ധപ്പെടാം. ഫോൺ: 9846110334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.