െപരുമ്പിലാവ്: ബാലപീഡനത്തിനെതിരെ കാല്‍നടയാത്രയുമായി ചാലിശ്ശേരി സ്വദേശി. മാളിയേക്കൽ മുഹമ്മദ്ജംഷീദാണ് (23) ശനിയാഴ്ച പുലർച്ച കാസർകോട് നിന്നും അനന്തപുരിയിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചത്. സ്റ്റോപ്പ് ചൈൽഡ് അബ്യൂസ് എന്ന മുദ്രവാക്യം ഉയർത്തിയാണ് 14 ജില്ലകളിലൂടെ 45 ദിവസത്തിനകം ആയിരം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത്.
യാത്രയുടെ മുന്നോടിയായി രണ്ട് മാസമായി എല്ലാ ദിവസവും 40 കിലോമീറ്റർ ദൂരം നടന്ന് പരിശീലനം നടത്തിയിരുന്നു. ചാലിശ്ശേരി ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ എ. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവർ ഭവനത്തിലെത്തി ജംഷീദിനെ ആദരിച്ചു.
ആരോഗ്യ വകുപ്പിൽ നിന്ന് ഹെൽത്ത് പരിശോധനയും ചാലിശ്ശേരി പൊലീസിൽ നിന്നുള്ള നിർദേശവും സ്വീകരിച്ചാണ് യാത്ര. ചാലിശ്ശേരി അറക്കൽ മാളിയേക്കൽ ഹക്കീം-ഷൈല ദമ്പതിമാരുടെ നാലു മക്കളിൽ മൂത്തവനാണ് ജംഷീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.