representation image

ഗർഭിണിയായ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

കുന്നംകുളം: ഗർഭിണിയായ കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കുറുക്കന്‍പാറയിലെ കരിങ്കല്‍ ശിൽപ നിര്‍മാണ ഷെഡ്ഡുകള്‍ക്ക് സമീപമാണ് സംഭവം. വയറിന് മുറിവേറ്റ് കുട്ടികള്‍ പുറത്തുവന്നിരുന്നു.

ശനിയാഴ്ച രാവിലെ ഏഴോടെ കാൽനടയാത്രക്കാരാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതനുസരിച്ച് എരുമപ്പെട്ടിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പന്നിയെ കൊണ്ടുപോയി. അപകടത്തിൽപെട്ട വാഹനം കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Pregnant wild boar killed by accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.