കുന്നംകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കുന്നംകുളത്ത് രണ്ട് ദിവസങ്ങളിലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ആറുമുതൽ ഉച്ചക്ക് ഒന്നുവരെയും സന്ദർശന ദിവസമായ തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് വരെയുമാണ് നിയന്ത്രണം.
തൃശൂരിൽനിന്നും ഗുരുവായൂർ ചാവക്കാട് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കേച്ചേരി, ആളൂർ, മറ്റം, നമ്പഴിക്കാട്, എളവള്ളി, ചിറ്റാട്ടുക്കര, പോൾമാസ്റ്റർ പടി, പാല ബസ്സാർ, ബ്രഹ്മംകുളം, ചൊവ്വല്ലൂർപടി തിരിവ് വഴി ഗുരുവായൂരിലേക്കും ചാവക്കാട്ടേക്കും ഗുരുവായൂരിൽനിന്നും ചാവക്കാടുനിന്നും തൃശൂരിലേക്കുപോകേണ്ട വാഹനങ്ങൾ പഞ്ചാരമുക്ക്, മാമബസാർ, പാവറട്ടി ജങ്ഷൻ, പാങ്ങ്, പെരുവല്ലൂർ, പറപ്പൂർ, അമല ആശുപത്രി, പോൾമാസറ്റർ പടി, പാവറട്ടി, പറപ്പൂർ, ചിറ്റിലപ്പള്ളി, അമല നഗർ വഴി പോകണം.
തൃശൂരിൽ നിന്നും കോഴിക്കോട്, പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കേച്ചേരി, വടക്കാഞ്ചരി റോഡ് വഴി തലക്കോട്ടുക്കര, തണ്ടിലം, പാത്രമംഗലം, പാഴിയോട്ടുമുറി ജങ്ഷൻ, വെള്ളറക്കാട്, പന്നിത്തടം, അക്കിക്കാവ് സിഗ്നൽ, പെരുമ്പിലാവ് വഴിയും കോഴിക്കോടുനിന്നും തൃശൂർ, പാലക്കാട് പോകേണ്ട വാഹനങ്ങൾ പെരുമ്പിലാവ്, അക്കിക്കാവ് സിഗ്നൽ, പന്നിത്തടം, വെള്ളറക്കാട്, പഴിയോട്ടുമുറി ജങ്ഷൻ, പാത്രമംഗലം, തണ്ടിലം, തലക്കോട്ടുക്കര, വിദ്യ എൻജിനീയറിങ് കോളജ്, കൈപറമ്പ് വഴി പോകണം.
ഗുരുവായൂരിൽനിന്നും കോഴിക്കാട്, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി ഗേൾസ് സ്കൂൾ, ചിറ്റഞ്ഞൂർ, ചെറുവത്താനി റോഡ് ജങ്ഷൻ, ചെറുവത്താനി, വട്ടംപാടം, പെങ്ങാമുക്ക്, ചിറക്കൽ, പഴഞ്ഞികപ്പേള, പഴഞ്ഞി സ്കൂൾ ഗ്രൗണ്ട്, അയിനൂർ, കരിക്കാട്, അക്കിക്കാവ് സെന്റർ വഴിയും കോഴിക്കോട്, പാലക്കാടുനിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വഹനങ്ങൾ അക്കിക്കാവ് സെന്റർ, കരിക്കാട്, അയിനൂർ, പഴഞ്ഞി സ്കൂൾ ഗ്രൗണ്ട്, ജറുസലേം, ചിറക്കൽ, പെങ്ങാമുക്ക്, വട്ടംപാടം, ചെറുവത്താനി, ചെറുവത്താനി റോഡ് ജങ്ഷൻ, ചിറ്റഞ്ഞൂർ, ഗേൾസ് ഹൈസ്കൂൾ, കോട്ടപ്പടി, മമ്മയൂർ വഴി പോകേണം.
കുന്നംകുളം ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചുപോകേണ്ടതായ സ്വകാര്യ ബസുകൾ കുന്നംകുളം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാതെ പകരം നിർത്തിയിടാതെ തിരിച്ചുപോകണം.
തൃശൂരിൽനിന്നും കുന്നംകുളത്തേക്കു പോകേണ്ട ബസുകൾ കേച്ചേരി ബസ് സ്റ്റാൻഡിലും ചാവക്കാടുനിന്നും കുന്നംകുളത്തേക്ക് പോകേണ്ട ബസുകൾ മമ്മിയൂർ കോട്ടപ്പടി വഴി ഗേൾസ് സ്കൂൾ പരിസരത്തും പുത്തൻപള്ളിയിൽ നിന്നും കുന്നംകുളത്തേക്ക് വരുന്ന ബസുകൾ പുത്തൻപള്ളി ആൽത്തറ വടക്കേക്കാട് വഴി അഞ്ഞൂരിലും വടക്കാഞ്ചേരിയിൽനിന്നും കുന്നംകുളത്തേക്ക് പോകുന്ന ബസുകൾ എരുമപ്പെട്ടി വഴി പന്നിത്തടം എന്നീ സ്ഥലങ്ങളിലും പ്രവേശിച്ച് നിർത്തിയിട്ട് തിരിച്ചുപോകണം.
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കുന്നംകുളം, ചാവക്കാട് താലൂക്കുകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മുഴുവൻ സമയവും ഡ്രോൺ/ ഹെലികാം തുടങ്ങിയവയും മറ്റ് വിദൂര നിയന്ത്രിത ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചതായി സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.