കുന്നംകുളം: ജമ്മു കാശ്മീരിലെ ശ്രീനഗറിൽ 31 മുതൽ നവംബർ നാല് വരെ നടക്കുന്ന ദേശീയ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിന് യാത്രയയപ്പ് നൽകി. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിലായിരുന്നു അണ്ടർ 19 സീനിയർ ബോയ്സ് ഫുട്ബാൾ കേരള ടീമിന് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. അഞ്ച് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് എ.സി. മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.
ടീം. ക്യാപ്റ്റൻ വികാസ് വിനു (ഏറണാകുളം), വൈസ് ക്യാപ്റ്റൻ അമർ മുഹമ്മദ് (തൃശൂർ), സാവിയോൾ വർഗീസ് (ഏറണാകുളം), റസീം (കാസർകോട്), നന്ദു രാജേഷ് (ഏറണാകുളം), എം.ബി. റുവൈസ് (മലപ്പുറം), ടി.വി. സംഗീത് (മലപ്പുറം), മുഹമ്മദ് റാഷിദ് (തൃശൂർ), മുഹമ്മദ് അജ്നാസ് (വയനാട്), ഹർഷൻ റഹ്മാൻ (മലപ്പുറം), ലിസ്ബൻ ലിൻസു (തൃശൂർ), ഇബ്രാഹിം നാഫിൽ (കാസർകോഡ്), മുഹമ്മദ് മാഹിൻ (ഏറണാകുളം), മുഹമ്മദ് അസീബ് (മലപ്പുറം), മുഹമ്മദ് അമീൻ (കാസർകോഡ്), ആകാശ് (മലപ്പുറം), ഫാരിസ് അലി (ഏറണാകുളം), എം.എ. അഭിലാഷ് (തിരുവനന്തപുരം), ശ്രീനേഷ് (തൃശൂർ). ബിനീഷ് നരിക്കുള (കണ്ണൂർ) ടീം മാനേജർ, ദിലീപ് (മലപ്പുറം) ടീം കോച്ച് എന്നിവരടങ്ങുന്നതാണ് സംഘം വ്യാഴാഴ്ച പുറപ്പെടും. യാത്രയയപ്പ് ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഷെബീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.