6000 ലിറ്റർ സിന്തറ്റിക് വിനാഗിരി പിടിച്ചെടുത്തു

കുന്നംകുളം: മിനറൽ ആസിഡ് കലർത്തിയ ആറായിരം ലിറ്റർ വിനാഗിരി ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പരിശോധനയിൽ എയ്യാൽ കൈരളി ഏജൻസിസ് അടപ്പിച്ചു. സിന്തറ്റിക് വിനാഗിർ ഉൽപാദിപ്പിക്കുന്ന സ്ഥാപനത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്.

മിനറൽ ആസിഡ് കലർന്ന വിനാഗിരിയാണെന്ന് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം പൂട്ടിച്ചത്. തൃശൂർ ഭക്ഷ്യ സുരക്ഷ അസി കമീഷണർ കെ.കെ. അനിലൻ, ഓഫിസർമാരായ പി.വി. ആസാദ്, രാജീവ്‌ സൈമൺ, ഇ.എ. രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലക്കാട്‌, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്തിരുന്നു.

Tags:    
News Summary - synthetic vinegar seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.