കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ മർദിച്ചെന്ന പരാതിയിൽ ക്രൈം എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ക്രൈം എസ്.ഐ നുഹ്മാൻ, സീനിയർ സി.പി.ഒ ശശിധരന്, സി.പി.ഒമാരായ സന്ദീപ്, സജീവന്, സുഹൈർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. വിവിധ സ്റ്റേഷനുകളിലേക്ക് ഇവരെ സ്ഥലം മാറ്റി. സുഹൈറിനെ എ.ആർ ക്യാമ്പിലേക്ക് തിരിച്ചയച്ചു.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27) മര്‍ദിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ അഞ്ചിനാണ് സംഭവം.
കാണിപയ്യൂരിൽ പൊതുസ്ഥലത്ത് മദ്യപിച്ച സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിച്ച വാഹനത്തില്‍നിന്ന് ഇറക്കിവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും കൈയില്‍ കെട്ടിയ അയ്യായിരത്തോളം രൂപ വിലവരുന്ന വാച്ചിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തുവെന്ന പരാതിയിലാന് സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ക്രൂരമായി മർദനമേറ്റതായി ഡി.ജി.പി, ജില്ല കമീഷണർ ഉൾപ്പെടെയുള്ളവർക്ക് യുവാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് സസ്പെൻഷൻ നൽകണമെന്നായിരുന്നു പരാതി. എന്നാൽ, സ്ഥലംമാറ്റ നടപടി മാത്രമാക്കി ഒതുക്കിയതിനെതിരെ പരാതി നൽകാനും യൂത്ത് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.