തൃശൂർ: ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവരുടെ പട്ടിക തയാറാക്കുന്ന യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് കൂടുതൽ കൃഷി ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനങ്ങളെ അറിയിച്ചു. മറ്റ് വകുപ്പുകളുടെ പ്രവർത്തനങ്ങളിൽനിന്ന് ജീവനക്കാരെ വിലക്കിയ കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണിത്. അതേസമയം, പഞ്ചായത്തീരാജ് നിയമത്തിനെതിരാണ് നടപടിയെന്നും പെങ്കടുത്തില്ലെങ്കിൽ ശിക്ഷനടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും കാണിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിപാർശ നൽകി. ഇതേ നടപടി മറ്റ് പഞ്ചായത്തുകളിലും സ്വീകരിക്കാമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പഞ്ചായത്തുകളെ അറിയിച്ചിട്ടുണ്ട്.
ഫീൽഡ് ജീവനക്കാരെ കാർഷികേതര ആവശ്യങ്ങൾക്ക് നിയോഗിക്കരുതെന്ന 2017ൽ ഇറക്കിയ ഉത്തരവ് ഉയർത്തിക്കാട്ടിയാണ് കൃഷി വകുപ്പ് പുതിയ ഉത്തരവിറക്കിയതെങ്കിലും അത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കാഞ്ഞിരപ്പിള്ളി പഞ്ചായത്തിെൻറ പരാതിയിലായിരുന്നു സ്റ്റേ. പിന്നീട് ചീഫ് സെക്രട്ടറി കൃഷി വകുപ്പിെൻറ കൂട്ടുത്തരവാദിത്തമില്ലായ്മയെ വിമർശിക്കുകയും ചെയ്തിരുന്നു. കേരള പഞ്ചായത്തീരാജ് നിയമം 181, 184 എന്നിവ പ്രകാരം പഞ്ചായത്തിെൻറ ഏത് ചുമതലയും ഗ്രാമപഞ്ചായത്തിലേക്ക് കൈമാറിയ സ്ഥാപനങ്ങളിലെ ഏത് ഉദ്യോഗസ്ഥനെയും അവരുടെ പ്രവർത്തന മേഖല പരിഗണിക്കാതെ ഏൽപിക്കാമെന്നാണ് വ്യവസ്ഥ. ഇക്കാര്യം വിശദമാക്കി ഗ്രാമപഞ്ചായത്ത് അസോസിയേഷൻ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവരുടെ പട്ടിക തയാറാക്കാനുള്ള യോഗം മിക്ക പഞ്ചായത്തുകളിലും അടുത്ത ദിവസങ്ങളിൽ നടക്കും. വി.ഇ.ഒമാർക്ക് പുറമെ അസിസ്ൻറൻറ് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രികൾചർ അസിസ്റ്റൻറുമാർ എന്നിവരെയാണ് യോഗത്തിലേക്കും പരിശീലന ക്ലാസുകളിലേക്കും വിളിച്ചത്. ഈ യോഗത്തിന് ശേഷമാകും ഗ്രാമപഞ്ചായത്തുകൾ തുടർനടപടി സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.