മാള: നവകേരള സദസ്സിനെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ സംഘാടകരോട് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട പഴയകാല ലീഗ് നേതാവ് കലാം മാളയെ അന്വേഷിച്ചത് കൗതുകമായി.
ഇദ്ദേഹത്തിന്റെ വിയോഗ വാർത്ത മന്ത്രി അറിഞ്ഞിരുന്നില്ല. ഐ.എൻ.എല്ലിന്റെ എസ്.എ. റിയാസിനോട് മന്ത്രി കലാമിനെ കുറിച്ച് ചോദിച്ചത്. കലാം മാള ലീഗിൽ തന്റെ സീനിയർ ആയിരുന്നതായും കാണാൻ ഏറേ ആഗ്രഹിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
തുടർന്ന് കലാം മാളയുടെ മകൻ ഹാരിസിനെ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചു. തുടക്കകാലത്ത് മുസ് ലിം ലീഗിലെ തീപ്പൊരി പ്രസംഗകനായിരുന്നു കലാം. മാളയിൽ കലാമും, കുറ്റ്യാടിയിൽ താനും എം.എസ്.എഫ് നേതാക്കളായിരുന്നു.
അന്ന് പാർട്ടിയിൽ നിരവധി അഹമ്മദുമാരാണ് ഉണ്ടായിരുന്നത്. അതിനാൽ തിരിച്ചറിയാനായി ദേവർകോവിലിൽ നിന്നുള്ള അഹമ്മദ് എന്നാണ് പലരും വിളിച്ചത്. ഇത് പിന്നീട് അഹമ്മദ് ദേവർകോവിലായി മാറി.
ഇതു പോലെ മാള എന്ന നാടിന്റെ നാമത്തിൽ അറിയപ്പെട്ട വ്യക്തിയാണ് കലാം. അദ്ദേഹത്തെ പോലെയുള്ളവരുടെ വേർപാട് നാടിന്റെ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.