തൃശൂർ: വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി ഡ്യൂപ്ലിക്കേറ്റ് മൊബൈൽ സിം കാര്‍ഡെടുത്ത് നെറ്റ് ബാങ്കിങ് വഴി ബാങ്കില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മഹാരാഷ്ട്ര സ്വദേശിനി നൂര്ജഹാെൻറ (50) ജാമ്യാപേക്ഷ തൃശൂര്‍ ജില്ല സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ തള്ളി.
കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുഴക്കല്‍ ശോഭ സിറ്റിയില്‍ താമസിക്കുന്ന പരാതിക്കാരിയുടെ പേരും വിലാസവും ഉപയോഗിച്ച് പ്രതിയുടെ ഫോട്ടോ ചേര്‍ത്ത് വ്യാജമായി ആധാര്‍ കാര്‍ഡ് ഉണ്ടാക്കുകയും തുടര്‍ന്ന് പരാതിക്കാരിയുടെ മൊബൈല്‍ സിം കാര്‍ഡിെൻറ ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിച്ച് അവരുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫർ ചെയ്തുമാണ് നൂര്ജഹാന് തട്ടിപ്പ് നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ മറ്റു മൂന്നുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അതില്‍ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴി
ഞ്ഞിട്ടില്ല.
പ്രതികള്‍ക്കെതിരെ മഹാരാഷ്ട്ര, തെലങ്കാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ സമാന കുറ്റകൃത്യങ്ങള്‍ക്ക് കേസുണ്ട്.
തട്ടിപ്പിനായി പ്രതി പലതവണ മുംബൈയില്‍നിന്ന് നെടുമ്പാശ്ശേരി വഴി കേരളത്തില്‍ എത്തിയെന്നും സ്ത്രീ എന്ന നിലയിലുള്ള പരിഗണന നല്‍കരുതെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിെൻറ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ
തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.