തൃശൂർ: ‘ഓപറേഷൻ സൗന്ദര്യ’യുടെ ഭാഗമായി കുന്നംകുളം ‘സെലക്ഷൻ ഫാൻസി’, മനക്കൊടി ‘പരം പവിത്ര ഓർഗാനിക്സ്’എന്നീ കോസ്മെറ്റിക് ഷോപ്പുകളിൽ ഡ്രഗ്സ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ നിർമിച്ച സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ഇറക്കുമതി ചെയ്തതാണെന്ന് തെറ്റിധരിപ്പിച്ച് വിൽക്കുന്നതും ബില്ലോ ഉൽപാദകരുടെ ലേബലോ ഇല്ലാത്തതുമായ ഉൽപന്നങ്ങളും പിടിച്ചെടുത്തു. 71,000 രൂപ വില വരുന്ന ഉൽപന്നങ്ങളാണ് പിടികൂടിയത്. സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും പിടികൂടിയ ഉൽപന്നങ്ങൾ അതത് കോടതികളിൽ ഹാജരാക്കുകയും ചെയ്തു.
ഡ്രഗ്സ് ഇൻസ്പെക്ടർമാരായ വി.എസ്. ധന്യ, ആർ. മഹാലക്ഷ്മി, റെനിത റോബർട്ട്, എ.വി. ജിഷ എന്നിവ പരിശോധനക്ക് നേതൃത്വം നൽകി. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസി. ഡ്രഗ്സ് കൺട്രോളർ പി.കെ. ശശി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.