തൃശൂർ: കോവിഡ് ഫസ്റ്റ്ലൈൻ ചികിത്സ കേന്ദ്രങ്ങളിലും മറ്റിടങ്ങളിലും ഓക്സിജൻ കിടക്കകൾ സജ്ജീകരിച്ച പശ്ചാത്തലത്തിൽ അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതലൊരുക്കാൻ തദ്ദേശ വകുപ്പിെൻറ ഉത്തരവ്. 2021 ഏപ്രിൽ 21ന് മഹാരാഷ്ട്ര നാസിക്കിലെ ഡോ. സക്കീർ ഹുസൈൻ ഹോസ്പിറ്റലിൽ ഓക്സിജൻ പ്ലാൻറ് ചോർച്ചയെത്തുടർന്ന് സംഭവിച്ച അത്യാഹിതം മറക്കരുതെന്നും ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകണമെന്നും കാണിച്ച് സർക്കാറിെൻറ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സാധാരണ ഗതിയിൽ ദ്രവീകൃത ഓക്സിജൻ അധികം കത്തിപ്പടരില്ലെങ്കിലും തീവ്ര പൊള്ളലിന് കാരണമാകാം. ഓക്സിജെൻറ സാന്ദ്രത വർധിക്കുേമ്പാൾ തീയുടെ ആളിക്കത്തലിന് സാധ്യത ഏറെയാണ്. ആശുപത്രികളിൽ ഓക്സിജൻ കൈകാര്യം ചെയ്യുേമ്പാൾ വിദഗ്ധരുടെ സേവനവുമുണ്ടാകാറുണ്ട്. സി.എഫ്.എൽ.ടി.സി പോലുള്ളവയിൽ ഓക്സിജൻ സജ്ജീകരിച്ചാലും ഉപയോഗിക്കാൻ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ലഭ്യമാക്കുക ബുദ്ധിമുട്ടായേക്കാം.
സാന്ത്വന ചികിത്സ നഴ്സ്, പാര മെഡിക്കൽ ജീവനക്കാരൻ, ആരോഗ്യ പ്രവർത്തകൻ മുതലായവരെ പരിശീലിപ്പിച്ച് ജീവനക്കാരുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കണം. വിരമിച്ചവരെയും ഉപയോഗപ്പെടുത്താം. ഹെൽപ് ഡെസ്ക് വഴിയോ, ടെലി മെഡിസിൻ രീതിയിലോ സേവനം നൽകാൻ കഴിയുന്ന ഡോക്ടർമാരെ സജ്ജമാക്കണം. വേണ്ടത്ര സുരക്ഷ ഉറപ്പാക്കി വേണം ഇക്കാര്യങ്ങൾ നിർവഹിക്കാനെന്ന് സർക്കാറിെൻറ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ചികിത്സ കേന്ദ്രങ്ങളിലടക്കം ഓക്സിജൻ സിലിണ്ടറുകൾ നിലത്ത് ഉരുട്ടിക്കൊണ്ടുപോകുന്നത് വിലക്കണം.
ചികിത്സ കേന്ദ്രങ്ങളിൽ സുരക്ഷ ബൂട്ടും കണ്ണടകളും ലതർ കൈയുറകളും ഉണ്ടാകണം. വാഹനങ്ങളിലും ഓക്സിജൻ സൂക്ഷിക്കുന്ന ഇടങ്ങളിലും മുൻകരുതലായി മെറ്റീരിയൽ സേഫ്റ്റി േഡറ്റ ഷീറ്റ് ലഭ്യമാക്കണം. തീ അണയ്ക്കാൻ വാട്ടർ സ്പ്രേ, വാട്ടർ മിസ്റ്റ് എന്നിവ ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.