തൃശൂർ: പാവപ്പെട്ടവരെ വഞ്ചിച്ച് സമ്പന്നര്‍ക്ക് മാത്രമായി രാജ്യം ഭരിക്കുന്ന മോദിയുടെ കാപട്യത്തിന് ഇന്ത്യന്‍ ജനത തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു.
യു.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനം ദുരുപയോഗം ചെയ്ത് അദാനിയും അംബാനിയും ഉള്‍പ്പെടെയുള്ള വന്‍കിട കുബേരന്മാരുടെ തോഴനായി മോദി അധഃപതിച്ചു.
പൗരത്വ നിയമത്തിലൂടെ മോദിയും സംഘ്പരിവാറും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ത്തു. രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ടി.എന്‍. പ്രതാപന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. മുരളീധരന്, നിയമസഭ മുൻ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിക്കലി, യു.ഡി.എഫ് ചെയര്മാന് എം.പി. വിന്‍സന്റ്, കണ്‍വീനര്‍ കെ.ആര്. ഗിരിജന്‍, ഡി.സി.സി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, മുന്‍ എം.എല്‍.എമാരായ ടി.വി. ചന്ദ്രമോഹന്, എം.കെ. പോള്‍സണ്‍, ജോസഫ് ചാലിശ്ശേരി, സി.വി. കുര്യാക്കോസ്, വികാസ് ചക്രപാണി, പി.എം. ഏലിയാസ്, എം.പി. ജോബി, ലോനപ്പന് ചക്കച്ചാംപറമ്പില്‍, ബലരാമന് നായര്‍, കെ.എം. പുഷ്പാംഗദന്, മനോജ് ചിറ്റിലപ്പള്ളി എന്നിവര്‍ സംസാരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.എ. മുഹമ്മദ് റഷീദ് സ്വാഗതവും വര്‍ക്കിങ് ചെയര്മാന് തോമസ് ഉണ്ണിയാടന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.