പെരുമ്പിലാവ്​-നിലമ്പൂർ റോഡ്​ നവീകരണം: ഗുരുതര വീഴ്ച; കരാറുകാരനെ ഒഴിവാക്കി

തൃ​ശൂ​ർ: പെ​രു​മ്പി​ലാ​വ്-​നി​ല​മ്പൂ​ര്‍ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നെ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഴി​വാ​ക്കി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ്ര​വൃ​ത്തി​യി​ൽ നി​ശ്ച​യി​ച്ച പു​രോ​ഗ​തി കൈ​വ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ന​ഷ്ടം ക​രാ​റു​കാ​ര​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ക്കി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

150 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍മാ​ണം ന​ട​ക്കു​ന്ന​ത്. 50 ശ​ത​മാ​നം പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ക​രാ​റു​കാ​ര​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. മ​ഴ​ക്കു മു​മ്പ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശം പാ​ലി​ച്ചി​ല്ല. തു​ട​ര്‍ന്നാ​ണ് ക​ര്‍ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങി​യ​ത്.

പു​തി​യ ക​രാ​റു​കാ​രെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ റോ​ഡി​ലെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Perumbilavu-Nilambur Road Renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.