തൃശൂർ: ജില്ലയിലെ പ്രധാന രക്തബാങ്കുകളിൽ പല ഗ്രൂപ്പുകളുടെയും ക്ഷാമം നേരിടുന്നു. ആവശ്യത്തിെൻറ പകുതി പോലും നൽകാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിലെ ബ്ലഡ് ബാങ്കുകൾ നേരിടുന്നത്. കൂടുതലായി കാണുന്ന എ, ബി, ഒ എന്നീ ഗ്രൂപ്പുകൾക്കുവരെ ക്ഷാമമുണ്ടെന്ന് അധികൃതർ പറയുന്നു.
കോവിഡ് അൺലോക്ക് നടപ്പാക്കിയതോടെ ആശുപത്രികളിൽ മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകളും മറ്റു ചികിത്സകളും സാധാരണ ഗതിയിലേക്ക് മാറുകയും രക്തത്തിെൻറയും രക്തഘടകങ്ങളുടെയും ആവശ്യവും ഗണ്യമായി വർധിച്ചതോടെ രക്ത ആവശ്യം വർധിച്ചു. കോവിഡ് വ്യാപന ഭീതി മൂലം രക്തദാതാക്കൾ പൊതുവെ ആശുപത്രികളിൽ വരുവാനും രക്തം നൽകുവാനും വൈമനസ്യം കാണിക്കുന്നതാണ് ക്ഷാമം രൂക്ഷമായി അനുഭവപ്പെടാൻ കാരണം.
സന്നദ്ധ രക്തദാന സംഘടനകൾ സഹായവുമായി ഉണ്ടെങ്കിലും കൂടുന്ന ആവശ്യകതയെ മറികടക്കുവാൻ അവരും ബുദ്ധിമുട്ടുകയാണ്. കോവിഡ് പ്രശ്നമുള്ളതിനാൽ മുമ്പ് നടത്തിയിരുന്നതുപോലെ സന്നദ്ധരക്തദാന ക്യാമ്പുകൾ നടക്കുന്നില്ല. അതിനാൽ രോഗികളായവരുടെ ബന്ധുക്കളോ, സന്നദ്ധ ദാതാക്കളോ രക്തബാങ്കിൽ വന്നുതന്നെയാണ് ഇപ്പോൾ രക്തദാനം നടത്തുന്നത്.
ജില്ലയിലെ പ്രധാന അഞ്ച് രക്ത ബാങ്കുകളായ ഗവ. മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, ഐ.എം.എ ബ്ലഡ് ബാങ്ക്, ജൂബിലി മിഷൻ മെഡിക്കൽ കോളജ്, അമല മെഡിക്കൽ കോളജ് എന്നീ കേന്രങ്ങളിലെ ആവശ്യത്തെ സുഗമമായി അഭിമുഖീകരിക്കാൻ ഇത് പര്യാപ്തമല്ല. ജില്ലയിലെ മറ്റു ആശുപത്രികളിലെ രക്തബാങ്കുകളിലും ക്ഷാമം നേരിടുന്നുണ്ടെന്ന് ജില്ല നോഡൽ ഓഫിസർ ഡോ. സജിത്ത് വ്യക്തമാക്കി. എല്ലാ സുരക്ഷ മാനദണ്ഡങ്ങളോടും അനുസരിച്ചുതന്നെ രക്തം നൽകുവാനുള്ള സൗകര്യം രക്തബാങ്കിൽ ഒരുക്കിയിട്ടുണ്ടെന്നും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരും സഹായിക്കണമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.