തളിക്കുളം: വാടകവീട്ടില്‍ ഒളിപ്പിച്ച കഞ്ചാവ് പൊലീസ് നായ് മണത്ത് കണ്ടെത്തി. പുതുക്കുളങ്ങര കളാംപറമ്പ് പുതിയവീട്ടില്‍ തസ്ലീമിന്റെ (21) വാടകവീട്ടിലെ അടുക്കളയില്‍നിന്ന് 25 പൊതി കഞ്ചാവാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിയുടെ സ്ക്വാഡും വാടാനപ്പള്ളി പൊലീസും തൃശൂർ റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് പൊലീസ് നായ് റാണ കഞ്ചാവ് മണത്തുപിടിച്ചത്.
തളിക്കുളം, വാടാനപ്പള്ളി മേഖലകളില്‍ വ്യാപകമായി മയക്കുമരുന്ന് വിപണനം നടക്കുന്നതായി റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒരു മാസമായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തസ്ലീം വാടകവീട്ടില്‍ കഞ്ചാവ് ചെറുപൊതികളാക്കി വില്പന നടത്തുന്ന വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വാഹനമോഷണം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തസ്ലീം. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ സനീഷ്, എസ്.ഐമാരായ വിവേക് നാരായണന്, രാജീവ്, കൊടുങ്ങല്ലൂര്‍ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനില്‍, എ.എസ്.ഐ ടി.ആര്. ഷൈന്‍, ഗ്രേഡ് സീനിയര്‍ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന് ആര്. കൃഷ്ണ, സി.പി.ഒ അരുണ്‍ നാഥ്, കെ9 സ്ക്വാഡ് അംഗങ്ങളായ രാകേഷ്, ജോജോ, റിനു ജോര്‍ജ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.