പുത്തൂര്‍: കുന്നൂരില്‍ ഹെലികോപ്ടർ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറൻറ് ഓഫിസര്‍ പുത്തൂർ പൊന്നൂക്കര പ്രദീപിെൻറ ഭൗതീക ശരീരം ശനിയാഴ്ച ജന്മനാട്ടിലെത്തും. കേന്ദ്ര മന്ത്രി വി. മുരളീധരൻ അനുഗമിക്കും. പാലക്കാട് അതിർത്തിയിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസ്ഥാനത്തിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങും.
റോഡ് മാർഗം തൃശൂർ പുത്തൂരിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വീട്ടുവളപ്പിലാണ് സംസ്കാരം. കോയമ്പത്തൂരില്‍ എത്തിച്ച് അവിടത്തെ ചടങ്ങുകള്‍ക്കു ശേഷമാണ് തൃശൂരിലേക്ക് കൊണ്ടുവരുക.
വെള്ളിയാഴ്ചയും നിരവധിപേർ പ്രദീപിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ടി.എന്‍. പ്രതാപന് എം.പി, മുന്‍ എം.എല്‍.എ എം.പി. വിന്‍സെൻറ് തുടങ്ങിയവര്‍ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
രാവിലെത്തന്നെ തഹസില്‍ദാര്‍ ടി. ജയശ്രീ, വില്ലേജ് ഓഫിസര്‍ വിന്‍സൻറ്, ജില്ല സൈനിക കേന്ദ്രം ഒാഫിസര്‍ എന്നിവർ പ്രദീപിെൻറ വീട് സന്ദര്‍ശിച്ച് സൈന്യത്തിെൻറ സഹായത്തുക കൈമാറി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.