തൃശൂർ: റേഷൻ കടകളിൽ പരിശോധിക്കാൻ അനുവദിക്കാതെ ഇതര ജോലികൾ ചെയ്യിപ്പിക്കുന്നതായി ജില്ലയിലെ പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരാതി. ലോക്ഡൗൺ കാലയളവിൽ വിവിധ സൗജന്യ സേവനങ്ങളും കിറ്റും സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഉന്നതോദ്യോഗസ്ഥൻ അനുവദിക്കുന്നില്ലെന്ന പരാതി മുഖ്യമന്ത്രിക്കാണ് ഉദ്യോഗസ്ഥർ നൽകിയത്.ക്ലറിക്കൽ ജോലികൾ അടക്കം ചെയ്യിപ്പിക്കുന്നുവെന്നാണ് ആരോപണം. ഒപ്പം ഉന്നത ഉദ്യോഗസ്ഥൻ റേഷൻകടക്കാരിൽനിന്ന് കൈക്കൂലി വാങ്ങുന്നതായും പരാതിയിലുണ്ട്.
പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗത്തിലേക്ക് കൈമാറി. ഇതിെൻറ അടിസ്ഥാനത്തിൽ പൊതുവിതരണ വകുപ്പ് സംസ്ഥാന വിജിലൻസ് ഉദ്യോഗസ്ഥൻ അന്വേഷണത്തിെൻറ ഭാഗമായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. വിപണി പരിശോധന സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം റേേക്കാഡുകൾ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് ഇതര ജോലികൾ ചെയ്യിപ്പിക്കുന്നത് സംബന്ധിച്ചും അദ്ദേഹം അന്വേഷിച്ചു. തുടർന്ന് റേഷൻ വ്യാപാരി സംഘടനയുടെ ജില്ല നേതാക്കളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.ഉന്നതോദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ചായിരുന്നു വ്യാപാരികളോട് ആരാഞ്ഞത്. പ്രമുഖ സംഘടന നേതാക്കൾ ഇക്കാര്യം ശരിയെല്ലന്ന നലപാടാണ് സ്വീകരിച്ചത്. എന്നാൽ ഭരണാനുകൂല സംഘടന നേതാക്കൾ ഇത് ശരിവെച്ചു.
ഇക്കാര്യം രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് ചിലർ എഴുതി നൽകുകയും ചെയ്തതായാണ് അറിയുന്നത്. നേരെത്ത ഈ തസ്തിക ലഭിക്കുന്നതിനായി പ്രതിഷേധ സമരം വരെ നടത്തിയ വ്യക്തിയാണ് നിലവിൽ ആരോപണം നേരിടുന്നത്. വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കവേ ഉദ്യോഗസ്ഥനെ രക്ഷിക്കുന്നതിന് വിവിധ തലങ്ങളിൽ നിന്നും സമ്മർദം ഏറെയാണ്. അതുകൊണ്ട് തന്നെ വിജിലൻസ് ഓഫിസർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ ജില്ല പൊതു വിതരണ ഓഫിസിൽ നിന്നു സ്ഥലംമാറ്റം ലഭിച്ചിട്ടും ചില തസ്തികകളിൽ അള്ളിപ്പിടിച്ചിരുന്നവർ അന്വേഷണത്തിന് പിന്നാലെ മാറ്റം ലഭിച്ച സ്ഥലത്തേക്ക് മാറിപ്പോയതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.