തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി തൃശൂർ സ്വദേശിയുടെ ആനിമേഷൻ ചിത്രം. പെരിഞ്ചേരി സ്വദേശി ഡിന്‍സന്‍ ഡേവിഡ് ആനിമേഷനും സംവിധാനവും നിർവഹിച്ച 'റീബെര്‍ത്ത്' എന്ന ഷോര്‍ട്ട് ആനിമേഷന്‍ ഫിലിം ആണ് 2021ലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. ഷോര്‍ട്ട് ആനിമേഷന്‍ ഫിലിം വിഭാഗത്തില്‍ യൂറോപ്പ് ഫിലിം ഫെസ്റ്റിവല്‍ (ലണ്ടന്‍), ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ (ജർമനി), ബെസ്റ്റ് ഇസ്താംബൂള്‍ ഫിലിം ഫെസ്റ്റിവല്‍ (തുര്‍ക്കി) എന്നിവയില്‍ മികച്ച ചിത്രമായി 'റീബെര്‍ത്ത്' തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ (പാരീസ്), ബോഡന് ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ (സ്വീഡന്) എന്നിവയില്‍ അവസാന റൗണ്ടിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
'നിങ്ങളുടെ സമയം പരിമിതമാണ്' എന്ന സ്റ്റീവ് ജോബ്സിെൻറ വാചകത്തില്‍നിന്ന് രൂപം കൊണ്ടതാണ് 'റീബെര്‍ത്ത്'. ഇന്നത്തെ കാലഘട്ടത്തില്‍ ഒരേ ജോലികള്‍ ദിവസവും ആവര്‍ത്തന വിരസതയോടെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു യാന്ത്രിക മനുഷ്യെൻറ കഥ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ഡിന്‍സന്‍ തെൻറ ഹ്രസ്വ ചിത്രത്തിലൂടെ. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം 3ഡി സാങ്കേതികവിദ്യയില്‍ രൂപപ്പെടുത്തിയതാണ്.
2020ല്‍ ചങ്ങനാശ്ശേരി സെൻറ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍നിന്ന് ആനിമേഷനില്‍ ബിരുദം നേടിയ ഡിന്‍സന്‍ ഇപ്പോള്‍ മുഴുവന്‍ സമയ ആനിമേറ്റര്‍/ഡിസൈനര്‍ ആയി ജോലി ചെയ്യുന്നു. നിരവധി പരസ്യചിത്രങ്ങള്‍ക്ക് ആനിമേഷന്‍ ചെയ്തിട്ടുണ്ട്. പിതാവ് തെക്കിനിയത്ത് ഡേവിഡാണ് (സ്മൃതി ഡിസൈന്‍) ഡിസൈനര്‍ രംഗത്ത് വഴികാട്ടി. അമ്മ പ്രിന്‍സിയും ഈ രംഗത്ത് മകന് പ്രോല്‍സാഹനം നല്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.