മാള: നിരന്തര വായനയും വിജ്ഞാന സമ്പാദനവും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനും സാംസ്കാരിക നവീകരണത്തിനും അനിവാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ഡോ. സെബാസ്റ്റ്യൻ പോള്‍ അഭിപ്രായപ്പെട്ടു.
മാള ഹോളിഗ്രേസ് അക്കാദമിയുടെ അഞ്ച് കോളജുകളും സംയുക്തമായി സംഘടിപ്പിച്ച വായന വാരാഘോഷവും ‘വായനയും ശാസ്ത്രവും’ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയില്ലാത്തവര്‍ സാമൂഹ്യ തിന്മകള്ക്കടിപ്പെടാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡ് അദ്ദേഹം സമ്മാനിച്ചു. ഹോളി ഗ്രേസ് ഗ്രൂപ്പ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു.
അങ്കമാലി മോണിങ് സ്റ്റാർ കോളജ് ലൈബ്രേറിയൻ ഡോ. എ.ജെ. രേഖ ‘വായനയും ശാസ്ത്രവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹോളി ഗ്രേസ് ലൈബ്രറി ഡയറക്ടര്‍ ഡോ.എ.ടി. ഫ്രാൻസിസ് പി.എൻ. പണിക്കർ അനുസ്മരണം നടത്തി. തുടർന്ന് വായന പ്രതിജ്ഞക്ക് നേത്യത്വം നൽകി.
ഹോളി ഗ്രേസ് ജന. സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഫിനാൻസ് ഡയറക്ടർ സി.വി. ജോസ്, വൈസ് ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ, പ്രിന്‍സിപ്പല്‍മാരായ എ.എസ്. ചന്ദ്രകാന്ത, ഡോ. എം.ജി. ഗിരീശൻ, ഡോ. എം.പി. അരുൺ, ഡോ. പി. മണിലാൽ, ഡോ. അരുൺകുമാർ, എം.ജി. ശശികുമാർ, ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാറിന്റെ നാഷണൽ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ, അക്കാദമിക് ലൈബ്രറി അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.