മാള: പുത്തൻചിറ കെ. കരുണാകരൻ മെമ്മോറിയൽ കോ ഓപറേറ്റിവ് സ്പിന്നിങ് മിൽ 2020-2021 കാഷ് പ്രോഫിറ്റ് നേടി. 2018 ഏപ്രിൽ മാസത്തിൽ 5472 കതിരുകളോടെ പ്രവർത്തനമാരംഭിച്ച മിൽ പ്രതിസന്ധികൾ തരണം ചെയ്താണ് നേട്ടത്തിൽ എത്തിയത്. സാമ്പത്തിക വർഷം 60.45 ശതമാനം യൂട്ടിലൈസേഷൻ മില്ലിന് കൈവരിക്കാൻ കഴിഞ്ഞു.
കോൺവെൻറ് ചെയ്യാൻ ഒരു യന്ത്രം കൂടി ആവശ്യമുണ്ടായിട്ടും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞത് നിതാന്ത പരിശ്രമം കൊണ്ടാണ്. 2020-2021 സാമ്പത്തിക വർഷത്തിൽ 546.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഈ കാലയളവിൽ പ്രവർത്തനലാഭം 26.694 ലക്ഷം രൂപയാണ്.
63 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഈ സർക്കാർ വന്ന ശേഷവും 616.22 ലക്ഷം രൂപ പദ്ധതി നിർവഹണത്തിനായി നൽകി. മൂന്നാമത്തെ ലിങ്കിനുള്ള ഓർഡർ നൽകിയിട്ടുണ്ട്. ഡിസ്പോസിബിൾ പ്ലാസ്റ്റിക് സിറിഞ്ച് ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ചെയർമാൻ പറഞ്ഞു. പുകയില്ലാത്ത വിളക്കുകൾ വിപണിയിൽ എത്തിക്കാനും പദ്ധതിയുണ്ട്. ഇടതടവില്ലാതെ അസംസ്കൃതവസ്തു ലഭ്യമാക്കി യൂട്ടിലൈസേഷൻ കൂട്ടി കൂടുതൽ ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് ചെയർമാൻ ടി.യു. രാധാകൃഷ്ണൻ, മാനേജിങ് ഡയറക്ടർ പി.എസ്. രാജീവ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.