വടക്കാഞ്ചേരി: നെൽകൃഷിയിൽ പ്രായോഗിക പരിശീലനവുമായി പാർളിക്കാട് ഗവ. യു.പി സ്കൂളിലെ കുട്ടിക്കൂട്ടം. പാർളിക്കാട് അരയേക്കർ പാടത്ത് വിത്തിറക്കി നെൽചെടി നനച്ച് കൊയ്തെടുത്ത കുട്ടികൾ നെല്ല് പുഴുങ്ങി കുത്തിയെടുത്ത് അരിയാക്കുകയാണ്. അരി സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും. കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടികളുടെ നേതൃത്വത്തിൽ ഉമ നെൽ വിത്തുപയോഗിച്ച് മുണ്ടകൻ കൃഷിയിറക്കിയത്. കാർഷിക സംസ്കാരത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്.
മേഖലയിലെ മുതിർന്ന കർഷകരുടെ പിന്തുണയും വിദ്യാർഥികൾക്ക് കരുത്തായി. പ്രധാനാധ്യാപകൻ ജോൺസൺ, അധ്യാപകരായ സുരേഷ്ബാബു, കനകലത, മിനി, അനിത, ഷേർളി, ശ്രുതി, സമിത, ജനപ്രതിനിധികളായ പി.ആർ. അരവിന്ദാക്ഷൻ, എം.ആർ. അനൂപ്കിഷോർ, കർഷകൻ വേണുഗോപാലൻ, അജിത് കിഷോർ എന്നിവർ പിന്തുണയുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.