തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ നിർമിക്കുന്ന രണ്ട് തുരങ്ക പാതകളിലൊന്നിെൻറ നിർമാണം ഈമാസം 31നകം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി ഹൈകോടതിയിൽ ഉറപ്പ് നൽകി. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് കരാർ കമ്പനിയുടെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.
കമ്പനിയുടെ ഉറപ്പ് നടപ്പാകുന്ന പക്ഷം പണി കഴിഞ്ഞാലുടൻ ഒരു തുരങ്കപാത ദേശീയപാത അതോറിറ്റിക്ക് കൈമാറും. പിന്നീട് ദേശീയപാത അതോറിറ്റിയുടെയും കേരള ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയ സുരക്ഷ വിഭാഗങ്ങളുടെയും പരിശോധന നടക്കും. തുടർന്ന് ഏപ്രിൽ 10ഓടെ ഒരു തുരങ്കപാത തുറക്കാനാവുമെന്ന് ഇപ്പോഴത്തെ പ്രതീക്ഷ.
ഹൈകോടതി കേസ് അടുത്തമാസം എട്ടിന് പരിഗണിക്കാൻ മാറ്റിവെച്ചിട്ടുണ്ട്. ചീഫ് വിപ്പ് കെ. രാജെൻറയും ദീർഘകാലമായി ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യവഹാരം നടത്തുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിെൻറയും ഹരജികളിലാണ് കോടതി കരാർ കമ്പനിയുടെ നിലപാട് തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.