ആമ്പല്ലൂർ: കൊച്ചി-സേലം എല്‍.പി.ജി പൈപ്പ് ലൈൻ സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയുടെ യന്ത്രങ്ങൾ ഞായറാഴ്ച രാത്രി മോഷ്ടിച്ചു. നിർമാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന കുറുമാലിയില്‍ യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ നിർമിച്ച ഷെഡിെൻറ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. രണ്ട് വെല്‍ഡിങ് മെഷിനുകള്‍, നാല് ഗ്രെയ്ൻറിങ് മെഷിനുകള്‍, ഉരുക്ക്നിർമിത ഇേൻറണല്‍ ക്ലാമ്പുള്, 400 മീറ്റര്‍ കോപ്പര്‍ കേബിള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.
നാലു ലക്ഷം വില വരുന്നവയാണിവ. കമ്പനി അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്കി. ആറ് മാസം മുമ്പ് ആമ്പല്ലൂർ കേളിപാടത്തു നിന്ന് ഇതേ കമ്പനിയുടെ നിർമാണ സാമഗ്രികള്‍ മോഷണം പോയിരുന്നു.
ഞായറാഴ്ച രാത്രി കുറുമാലിയിലെ പെയിൻറ് കടയിൽ മേഷണശ്രമം നടന്നിരുന്നു. അവിടത്തെ സി.സി.ടി.വി കാമറയില്‍ കണ്ട മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.