വീട്ടിൽ ചാരായം ഉണ്ടാക്കി വിറ്റയാൾ അറസ്റ്റിൽ

അന്തിക്കാട്: വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റി വിൽപന നടത്തിവന്ന ആൾ അറസ്റ്റിൽ. പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശി പനമുക്കത്ത് വീട്ടിൽ രതീഷിനെയാണ് (40) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അന്തിക്കാട് എസ്.ഐ എം.സി. ഹരീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. വീട് പൊലീസ് വളയുകയായിരുന്നു. നാല് ലിറ്റർ നാടൻ വാറ്റുചാരായമാണ് കണ്ടെടുത്തത്. ഓരോ ലിറ്റർ വീതം നാലു കുപ്പികളിലാക്കി വിൽപനക്ക് വെച്ച നിലയിലായിരുന്നു. ഒരുബോട്ടിൽ 750 രൂപക്കാണ് ഇയാൾ വിറ്റിരുന്നത്.

മാസങ്ങളായി ഇയാൾ ചാരായം വിൽപന നടത്തുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചതിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. എസ്.ഐയെ കൂടാതെ എ.എസ്.ഐ അരുൺ, സിവിൽ പൊലീസ് ഓഫിസർമാരായ അർജുനൻ, അനൂപ്, ആകാശ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - The man who made and sold Arrack at home was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.