മുളങ്കുന്നത്തുകാവ്: ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സി.എച്ച് സെൻറർ ഇനി മധ്യകേരളത്തിലും ആശ്വാസമേകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. രോഗവും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുന്നത് പുണ്യ പ്രവൃത്തിയാണ്.
ദൈവത്തെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ രോഗിയെ സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവിടെ മതമോ നിറമോ ജാതിയോ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് പരിസരത്ത് സി.എച്ച് സെൻററിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. എം.എ. യൂസഫലി ഓണ്‍ലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍, ലൗ ഷോര്‍ ഹംസയില്‍നിന്ന് സംഭാവന സ്വീകരിച്ച് ഫണ്ട് ഉദ്ഘാടനവും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.കെ. അബ്ദുല്‍ ജലീലിന് അംഗത്വം നല്‍കി അംഗത്വ വിതരണ കാമ്പയിനും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് വെബ്‌സൈറ്റ് ഉദ്ഘാടനവും ഡോ. എം.കെ. മുനീര്‍ എം.എൽ.എ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സി.എച്ച് സെൻററിനായി വാങ്ങിയ ഭൂമിയുടെ പ്രമാണങ്ങള്‍ സംസ്ഥാന സെക്രട്ടറി കൂടിയായ സി.എച്ച്. റഷീദ്, ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പിച്ചു.
എം.എല്‍.എമാരായ അനില്‍ അക്കര, എന്‍. ഷംസുദ്ദീന്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.പി. കമറുദ്ദീന്‍, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗം റിമ ബൈജു എന്നിവര്‍ സംസാരിച്ചു.
ലീഗ് ജില്ല ഭാരവാഹികളായ ആര്‍.വി. അബ്ദുൽ റഹീം, എ.എസ്.എം. അസ്ഗറലി തങ്ങള്‍, കെ.എ. ഹാറൂണ്‍ റഷീദ്, പി.കെ. ഷാഹുല്‍ ഹമീദ്, എം.എ. റഷീദ്, വി.എം. മുഹമ്മദ് ഗസാലി, ഉസ്മാന്‍ കല്ലാട്ടയില്‍, വി.കെ. മുഹമ്മദ്, പി.കെ. മുഹമ്മദ് ഹാജി, ആര്‍.പി. ബഷീര്‍, സി.എ. ജാഫര്‍ സാദിഖ്, എസ്.കെ. ഹാഷിം തങ്ങള്‍, പി.എ. ഷാഹുല്‍ഹമീദ്, അസീസ് താണിപ്പാടം, എം.വി. സുലൈമാന്‍, ഗഫൂര്‍ കടങ്ങോട്, ഐ.ഐ. അബ്ദുൽ മജീദ്, സി.എ. അബ്ദുട്ടി ഹാജി, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ ജലീല്‍ വലിയകത്ത്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുല്‍ കരീം, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് റംഷാദ് പള്ളം, ഗ്ലോബല്‍ കെ.എം.സി.സി പ്രതിനിധികളായ എ.വി. ബക്കര്‍ ഹാജി, അബു പുന്നയൂര്‍, പി.കെ. അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.