മതിലകം: പട്ടാപ്പകൽ ബൈക്കിലെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയിൽ. മതിലകം കളരിപറമ്പിൽ നടന്ന മോഷണത്തിനെത്തിയവരുടെ ദൃശ്യമാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. കളരിപറമ്പിൽ പണി നടക്കുന്ന വീട്ടിൽ ഉച്ചക്ക് 12ഓടെയാണ് സംഭവം.
നിർമാണ തൊഴിലാളിയുടെ ഷർട്ടിെൻറ പോക്കറ്റിലുണ്ടായിരുന്ന പണവും ലോട്ടറി ടിക്കറ്റുകളും പഴ്സുമാണ് മോഷണം പോയത്. മോഷ്ടാവ് മറ്റൊരു ബൈക്കിലെത്തിയ സഹായിയോടൊപ്പം കടന്നുകളയുന്നതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്.
രണ്ട് ബൈക്കുകളിലായാണ് ഇവർ രക്ഷപ്പെട്ടത്. തൊഴിലാളികൾ പണി കഴിഞ്ഞ സമയത്താണ് മോഷണം നടന്നത് അറിഞ്ഞത്. പിന്നീട് സി.സി.ടി.വിയിൽനിന്നാണ് സംഭവം വ്യക്തമായത്. മതിലകം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.