മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദര ചികിത്സ വിഭാഗത്തിൽ ഡോക്ടറില്ല

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദര ചികിത്സ വിഭാഗത്തിൽ വിദഗ്ദ ഡോക്ടറില്ലാത്തതിനാൽ രോഗികൾ മടങ്ങി. ഉദരരോഗ ചികിത്സ വിഭാഗം ആഴ്ചയിൽ വ്യാഴാഴ്ച മാത്രമുള്ള ഒ.പിയിലാണ് ഉദരചികിത്സ കിട്ടാതെ രോഗികൾ വലഞ്ഞ് മടങ്ങിയത്.

ഉദരരോഗ ചികിത്സ വിഭാഗത്തിലെ ഏക സീനിയർ ഡോക്ടർ ആരോഗ്യ വകുപ്പിന്റെ ഗവ. പരിപാടിയിൽ പങ്കെടുക്കാൻ അനുമതിയോടെ പോയതാണെങ്കിലും ഉദര ചികിത്സ വിഭാഗത്തിൽ പകരം സംവിധാനമില്ലാത്തതാണ് രോഗികളെ ബുദ്ധിമുട്ടിലാക്കിയത്.

ഉദരരോഗ ചികിത്സ വിഭാഗത്തിൽ രണ്ട് സീനിയർ ഡോക്ടർമാരുണ്ടായിരുന്നുവെങ്കിലും മാസങ്ങൾക്കു മുമ്പ് ഒരാളെ പ്രമോഷനോടെ കോട്ടയത്തേക്ക് മാറിയതിനാൽ ഒരു സീനീയർ ഡോക്ടർ മാത്രമേയുള്ളൂ. വ്യാഴാഴ്ചയിലെ ഒ.പിയിൽ അഞ്ഞുറോളം പേർ ചികിത്സതേടി എത്തിയിരുന്നുവെങ്കിലും പുതിയതായി വന്ന പകുതിയോളം രോഗികൾ മടങ്ങി.

നിലവിൽ ചികിത്സിച്ചുകൊണ്ടിരിക്കുന്ന രോഗികളെ മെഡിസിൻ വിഭാഗത്തിലെ പി.ജി ഡോക്ടർമാർ പരിശോധിച്ച് മരുന്നുശീട്ട് പുതുക്കി നൽകി മടക്കിവിട്ടു. ഇതേ ഏക ഡോക്ടർ സ്ഥിതിയാണ് യൂറോളജി വിഭാഗത്തിലും നിലനിൽക്കുന്നത്. 

Tags:    
News Summary - There is no doctor in the abdominal department of the medical college hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.