തൃശൂർ: ഇത്തവണ എന്തായാലും എടുക്കുമെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്ന തൃശൂരിൽ, അതത്ര എളുപ്പമാവില്ലെന്ന മുന്നറിയിപ്പുമായി കോൺഗ്രസും കരുത്ത് കാട്ടാൻ കളത്തിലേക്ക്. സ്ത്രീ ശക്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിക്ക് അതേ വേദിയിൽ മറുപടി നൽകാനെത്തുന്നത് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ്. ഫെബ്രുവരി നാലിനാണ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന കോൺഗ്രസിന്റെ മഹാസമ്മേളനം തീരുമാനിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ തുടക്കം കൂടിയായാണ് തൃശൂരിലെ സമ്മേളനം ആസൂത്രണം ചെയ്യുന്നത്. പാർട്ടിയുടെ കാൽ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി കരുത്ത് കാണിക്കുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം തൃശൂർ ആണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിത വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര് അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എ.ഐ.സി.സി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെ ലക്ഷത്തോളം പേര് പങ്കെടുക്കുമെന്ന് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ പറഞ്ഞു. വൈകീട്ട് 3.30നാണ് സമ്മേളനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബൂത്ത് പ്രസിഡന്റുമാരും വനിത വൈസ് പ്രസിഡന്റും ബി.എല്‍.എമാരുമായി നേരിട്ട് സംവദിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി സംവദിക്കുന്ന മഹാസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.