മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് പദ്ധതിക്ക് കിഫ്ബിയുടെ ധനാനുമതി ലഭിച്ചു. 199.41 കോടി രൂപക്കാണ് അനുമതി ലഭിച്ചത്. മെഡിക്കൽ കോളജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്.
279.19 കോടി രൂപയുടെ പദ്ധതിയായ അമ്മയും കുഞ്ഞും ബ്ലോക്കിനും (മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്) ഏപ്രിലിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നു. തൃശൂർ മെഡിക്കൽ കോളജിനെ മികവിന്റെ കേന്ദ്രമാക്കി അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന പ്രവർത്തനത്തിൽ നാഴികക്കല്ലുകളാകുന്ന രണ്ട് വലിയ പദ്ധതികൾക്കാണ് ഒരേസമയം ധനാനുമതി ലഭിച്ചത്. ഇൻകൽ ആണ് രണ്ട് പദ്ധതികളുടെയും സ്പെഷൽ പർപ്പസ് വെഹിക്കിളായി പ്രവർത്തിക്കുന്നത്.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി - ഇൻകൽ പ്രതിനിധികളുടെയും മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗം ചേർന്നിരുന്നു. പദ്ധതി സമയബന്ധിതമായി ആരംഭിക്കാൻ തുടർന്നുള്ള ഘട്ടങ്ങളിലും ഇടപെടുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.