കരുവന്നൂർ, പീച്ചി, അമൃത്, ജലജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ പൂർണമായിട്ടില്ല. കുടിവെള്ളമാണ് മണ്ഡലത്തിലെ പ്രധാന പ്രശ്നം.
കൂടാതെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായിട്ടില്ല. മഴ കുറഞ്ഞാലും വേനൽ കനത്താലും ജലലഭ്യത എന്നും കാർഷിക മേഖലക്ക് ആശങ്കയാണ്. ലാലൂരിലെ മാലിന്യ കേന്ദ്രം അവസാനിപ്പിച്ചുവെങ്കിലും മാലിന്യ സംസ്കരണ കേന്ദ്രം പ്രദേശത്തിന്റെ ആവശ്യമാണ്.
നിലവിൽ കോർപറേഷൻ കരാർ നൽകി പുറത്തുകൊടുക്കുകയാണ്. വഞ്ചിക്കുളം അടക്കം വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. അയ്യന്തോൾ-അടാട്ട് ഉൾപ്പെടുന്ന കോൾ ടൂറിസം ഇടനാഴി, പുഴക്കൽ ബോട്ട് ടൂറിസം എന്നിവ സാധ്യതകളാണ്.
• തൃശൂർ-കുറ്റിപ്പുറം, തൃശൂർ-ഇരിങ്ങാലക്കുട റോഡ് നവീകരണം പൂർത്തിയാകുന്നതോടെ നാലുവരി ഗതാഗതം സാധ്യമാകും
• ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെയും ലാബ് സൗകര്യങ്ങളുടെയും കുറവും ജനറൽ ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു
• മാടക്കത്തറയിൽ ആധുനിക മാലിന്യ സംസ്കരണ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് തുടങ്ങാനായിട്ടില്ല.
• വേളക്കോട് വ്യവസായ പാർക്ക് സമീപകാലത്താണ് സജ്ജമായത്.
• പുഴക്കലിൽ ഒരുങ്ങുന്ന വ്യവസായ പാർക്ക് വ്യാവസായിക രംഗത്ത് പുത്തൻ കുതിപ്പേകും.
• പുത്തൂർ സുവോളജിക്കൽ പാർക്ക്, ഗുരുവായൂരിലെ മേൽപാലം എന്നിവ പ്രധാന കിഫ്ബി പദ്ധതികളാണ്.
• കാലാവസ്ഥ വ്യതിയാനം, നെല്ല് സംഭരണ കുടിശ്ശിക, തേങ്ങക്ക് മതിയായ വിലയില്ലാത്തത്, തെങ്ങുകയറാൻ ആളെ കിട്ടാത്തത് എന്നിവ കർഷകരെ ബാധിക്കുന്നു.
•ഷീ ലോഡ്ജ് ആരംഭിച്ചുവെങ്കിലും പ്രവർത്തനം നിലച്ചു.
• യുനെസ്കോയുടെ ലേണിങ് സിറ്റി പദ്ധതിയിൽ തൃശൂർ കോർപറേഷനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച അമൃത്, കരുവന്നൂർ ശുദ്ധജല പദ്ധതികൾ എങ്ങുമെത്തിയിട്ടില്ല. ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ ഇടിയഞ്ചിറയിലും എനാമാവ് റഗുലേറ്ററുകളിലും സ്ഥിരം ബണ്ട് സ്ഥാപിക്കണം. കായലോര മേഖലയിൽ റീസർവേയിൽ കിടപ്പാടം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾ ബുദ്ധിമുട്ടിലാണ്.
പണിതവക്ക് നമ്പർ കിട്ടാതെയും പാതിവഴിയിൽ പണിനിലച്ചും നിരവധി കെട്ടിടങ്ങൾ. പ്രധാന പരമ്പരാഗത വ്യവസായങ്ങളായ നീറ്റ് കക്കയും കയർ വ്യവസായവും പ്രതിസന്ധിയിൽ. കനോലി കനാലിലൂടെയുള്ള ബോട്ട് ഗതാഗതവും കോൾ നില ടൂറിസം പദ്ധതിയും നടപ്പായില്ല
• പാവറട്ടി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണം
• കുണ്ടുവ കടവ് പാലത്തിൽ നിന്നുള്ള അപ്രോച്ച് റോഡ് വികസനം സാധ്യമാക്കണം.
• വെങ്കിടങ്ങ് കണ്ണോത്ത് പുല്ല റോഡ് നിർമാണം പൂർത്തിയാക്കണം
• പാവറട്ടി, തോളൂർ, എളവള്ളി തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
• പലയിടത്തും മതിയായ ജീവനക്കാരും ഡോക്ടർമാരുമില്ലാത്തതിനാൽ കിടത്തി ചികിത്സയില്ല.
• പാവറട്ടി ആശുപത്രിയിൽ 15 കട്ടിലും കിടക്കയുമുണ്ടെങ്കിലും ഇവയെല്ലാം തുരുമ്പെടുത്തു തുടങ്ങി.
• ഹരിത കർമസേനയുടെ സഹകരണത്തോടെയുള്ള മാലിന്യ നിർമാർജനം ഫലവത്തല്ല.
• ഇൻസിനറേറ്ററുകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ
• നാളികേര സംഭരണവും നെല്ല് സംഭരണവുമുണ്ടെങ്കിലും താളംതെറ്റിയ നിലയിൽ
• കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വാടാനപ്പിള്ളി -തൃശൂർ റോഡ് വികസനം പൂർത്തിയാക്കണം
• ചൂണ്ടൽ - മഴുവഞ്ചേരി വരെയുള്ള അഞ്ച് കി.മീ റോഡും കേച്ചേരി സെന്റർ വികസനവും ഇഴയുന്നു
• പാവറട്ടി പഞ്ചായത്ത് ഓഫിസ് നിർമാണം അനിശ്ചിതത്വത്തിൽ
ആരോഗ്യ മേഖലയിലാണ് ഒല്ലൂരിന്റെ പ്രധാന ആവശ്യങ്ങൾ. ഒല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തി. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ല. വെള്ളാനിക്കര ആരോഗ്യ കേന്ദ്രം, പീച്ചി ആരോഗ്യ കേന്ദ്രം. ഹോമിയോപ്പതി, ആയുർവേദ ചികിത്സ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മോശം കെട്ടിടങ്ങളില്‍.
വീട്, റോഡ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി ഇനിയും മുറവിളി കൂട്ടേണ്ടിവരരുത്. മണ്ഡലത്തിൽ ഭവനരഹിതരും ഭൂരഹിതരും ഉണ്ട്. തകർന്ന ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും അടിയന്തര നടപടി വേണം
• ഒല്ലൂര്‍ സെന്റര്‍ വികസനത്തിന് ഇനിയും നടപടി ആയിട്ടില്ല.
• റെയില്‍വേ സ്റ്റേഷന് വികസനമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്
• ഒല്ലൂർ വ്യവസായ എസ്റ്റേറ്റില്‍ നിർമിച്ച ടാങ്കില്‍ ഇനിയും കുടിവെള്ളം എത്തിയിട്ടില്ല
• സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതി പൂർത്തിയായിട്ടില്ല
• മലയോര മേഖലയിൽ പട്ടയം കാത്തുകഴിയുന്നവർ നിരവധി
• താമസയോഗ്യമല്ലെന്ന് കണ്ടെത്തിയ പുത്തൂര്‍ പഞ്ചായത്തിലെ ചിറ്റകുന്നിലുള്ളവരുടെ പുനരധിവാസം നടപ്പിലായിട്ടില്ല.
• ദേശീയപാത കുതിരാന്‍ റോഡ് നിര്‍മാണത്തിൽ അപാകത
കുടിവെള്ള ക്ഷാമമാണ് നാട്ടികയിലെ വലിയ ജനകീയ പ്രശ്നം. പുതിയ കുടിവെള്ള പദ്ധതികളിലൂടെ പരിഹാരം കാണണമെന്നാണ് ആവശ്യം. ആശുപത്രികളിൽ കിടത്തിചികിത്സ വേണമെന്ന ആവശ്യവും മണ്ഡലം മുന്നോട്ടുവെക്കുന്നു. നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി കാലാവധി കഴിഞ്ഞു.
ദ്രവിച്ച പൈപ്പുകൾ മാറ്റി പുതിയ കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണം. നാട്ടിക ബീച്ച്, തളിക്കുളം സ്നേഹതീരം ബീച്ച്, തൃപ്രയാർ കനോലി പുഴയുടെ തീരം) പുള്ള് എന്നിവിടങ്ങളിലെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തണം. നിലവിൽ സ്നേഹതീരം ബീച്ച് ടൂറിസം കേന്ദ്രമാണ്.
• തൃശൂർ-തൃപ്രയാർ സംസ്ഥാന പാതയിൽ പഴുവിൽ മേഖലയിൽ റോഡുകൾ തകർന്നു
• ഭവന-ഭൂരഹിതർ ഏറെയുണ്ട്. തീരദേശ നിയമംമൂലം പുഴയോര മേഖലയിൽ ലൈഫ് ഗുണഭോക്താക്കൾക്ക് വീടുവെക്കാൻ കഴിയുന്നില്ല
• പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി പരിതാപകരം. മിക്കയിടത്തും കിടത്തിചികിത്സ ഇല്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുണ്ട്
• സ്കൂളുകളിൽ സീറ്റ് ക്ഷാമം. അധ്യാപകരുടെയും ഒഴിവുണ്ട്. താൽക്കാലിക അധ്യാപക നിയമനമാണ് നടക്കുന്നത്
• ഓടു വ്യവസായങ്ങൾ പൂട്ടിവരുകയാണ്. നാട്ടിക ട്രിക്കോട്ട് മില്ല് പൂട്ടിയിട്ട് വർഷങ്ങൾ
• തൃപ്രയാറിൽ പുതിയ പാലത്തിന് ഫണ്ട് അനുവദിച്ചെങ്കിലും നിർമാണമായില്ല.
• വലപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, തളിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഗവ. നളന്ദ സ്കൂൾ എന്നിവക്ക് കിഫ്ബി വഴി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
• അപ്രതീക്ഷിത മഴ നെൽ കർഷകരെ ദുരിതത്തിലാക്കുന്നു. നെല്ല് വിറ്റ തുകയും പലർക്കും കിട്ടാനുണ്ട്.
• താന്ന്യത്ത് വനിതാ കൂട്ടായ്മയിൽ പ്രസ് നടത്തിവരുന്നുണ്ട്.
• പ്രളയത്തിൽ വീടുതകർന്ന പലർക്കും പുനരധിവാസം നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.