ആമ്പല്ലൂർ: പാലിയേക്കര ടോൾ നിർത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, ടി.എൻ. പ്രതാപൻ എം.പിയുടെ നിവേദനത്തിന് മറുപടി നൽകിയ സാഹചര്യത്തിൽ കരാറിലെ കക്ഷിയായ സംസ്ഥാന സർക്കാർ ഇതിനായി സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊതുമരാമത്ത് മന്ത്രി, റവന്യൂ മന്ത്രി, പൊതുമരാമത്ത് സെക്രട്ടറി, ജില്ല കലക്ടർ എന്നിവർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല.
നിർത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഇനി മുതൽ ദേശീയപാതയിൽ 60 കി.മീറ്ററിൽ ഒരു ടോൾ പ്ലാസയെ ഉണ്ടാവുകയുള്ളൂ എന്നും അധികമായത് മൂന്ന് മാസത്തിനുള്ളിൽ ഇല്ലാതാക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പ്രഖ്യാപിച്ചിരുന്നു.
ടോൾ ആരംഭിച്ച് പത്ത് വർഷം പൂർത്തിയായതും പദ്ധതിക്ക് ചെലവ് വന്ന 825 കോടി രൂപക്ക് പകരമായി ഈ കാലയളവിനുള്ളിൽ 1000 കോടി രൂപയിലധികം പിരിച്ചെടുത്തതും മാത്രമല്ല ഇപ്പോൾ മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാതയിൽ ആരംഭിച്ച ടോൾ പ്ലാസ പാലിയേക്കരയിൽനിന്ന് 40 കിലോമീറ്ററിൽ താഴെയാണ് എന്ന കാര്യവും അനുകൂല ഘടകങ്ങളാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.