തൃശൂർ: ജില്ല നിയമ സേവന അതോറിറ്റിയുടെ ഇടപെടൽമൂലം ആദിവാസി ഊരുകളായ കള്ളിച്ചിത്ര, നടാംപാടം, വല്ലുർ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി നടപ്പാക്കി.
ഊരുകളിൽ ഉള്ളവർക്ക് റേഷൻ കടയിൽ എത്താൻ ആറ് കിലോമീറ്റർ സഞ്ചരിക്കണം. കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും ഭീഷണിയുള്ളതിനാൽ പലർക്കും റേഷൻ വാങ്ങാൻ പ്രയാസമായിരുന്നു.
ഊരു മൂപ്പന്മാരായ ഗോപാലൻ, രമേശൻ, കൊച്ചുമോൻ എന്നിവർ ഈ വിഷയം ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി ടി. മഞ്ജിതിനോട് നേരിട്ടെത്തി ബോധിപ്പിച്ചിരുന്നു.
ജില്ല സപ്ലൈ ഓഫിസർ, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ, വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി എന്നിവരെ വിളിച്ചുവരുത്തി അതോറിറ്റി സെക്രട്ടറി നടത്തിയ ചർച്ചയിലാണ് സഞ്ചരിക്കുന്ന റേഷൻ കട എന്ന ആശയം നടപ്പാക്കാൻ നടപടിയായത്. സിവിൽ സപ്ലൈസ് കമീഷണർ ഇതിന് അനുമതി നൽകി. അടുത്തമാസം നാലിന് മന്ത്രി ജി.ആർ. അനിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.