ആളൂര്‍: മാളയിലും ആളൂരും ഗുണ്ട വിളയാട്ടം നടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേര്‍ അറസ്റ്റിൽ. തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടന്‍ ജയന് (31), തച്ചനാടന്‍ ഗിരീഷ് (50) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിെൻറ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിനും സംഘവും അറസ്റ്റ് ചെയ്തത്.
കൊലപാതകം, കൊലപാതക ശ്രമം, ഹൈവേ കൊള്ള അടക്കം നിരവധി കേസുകളില്‍ പ്രതിയായ ജയനും സംഘവും തിങ്കളാഴ്ച കുഴിക്കാട്ടുശ്ശേരിയിലെ ബാറില്‍ അതിക്രമിച്ചു കയറി കത്തി വീശിയും കുപ്പികള്‍ ഉടച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മടങ്ങുമ്പോള്‍ മാള ആനപ്പാറയിലെ ഒരു വീട്ടില്‍ വെള്ളം ചോദിച്ചെത്തി. എന്നാല്‍, വീട്ടില്‍ സ്ത്രീകള്‍ മാത്രം ഉള്ളതിനാല്‍ ആരും പുറത്തിറങ്ങിയില്ല. ഇതില്‍ ക്ഷുഭിതരായ സംഘം കസേരകള്‍ ചവിട്ടിപ്പൊളിച്ചു. സംഭവം അറിഞ്ഞെത്തിയ സി.പി.എം ആനപ്പാറ ബ്രാഞ്ച് സെക്രട്ടറിക്കും പ്രതികളുടെ ആക്രമത്തില്‍ പരിക്കേറ്റു.
ജയെൻറ സുഹൃത്തായ ഗിരീഷിനെതിരെയും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. എസ്.ഐ കെ.എസ്. സുബിന്ദ്, എം.എസ്. പ്രദീപ്, എം.സി. രവി, എ.എസ്.ഐമാരായ മുഹമ്മദ് അഷ്റഫ്, ടി.ആര്. ബാബു, രമേഷ്, സീനിയര്‍ സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, വികാസ്, സോണി സേവ്യര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.