പുന്നയൂർക്കുളം: ഉപ്പുങ്ങൽ കോൾപടവിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ട് പുനരുദ്ധാരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ ലീനസ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു, പ്രേമ സിദ്ധാർഥൻ, പഞ്ചായത്ത് അംഗം എ. അബൂതാഹിർ, കയർ ഇൻസ്പെക്ടർ പ്രിയ, കയർ കോർപറേഷൻ ആലപ്പുഴ പ്രതിനിധി കെ.ജെ. വിഷ്ണു, ഉപ്പുങ്ങൽ കോൾപടവ് കമ്മിറ്റി പ്രസിഡന്റ് കോലത്തയിൽ അഷറഫ്, സെക്രട്ടറി ബിജു തുടങ്ങിയവർ പങ്കെടുത്തു. എം.ജി.എൻ.ആർ.ഇ.ജി.എസ് അസി. എൻജിനീയർ ബിജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.