വടക്കാഞ്ചേരി: നഗരസഭയുടെ 2023-24 വര്‍ഷത്തെ 64,10,18,052 രൂപ വരവും 59,89,23,336 രൂപ ചിലവും 4,20,94,716 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന പരിഷ്കരിച്ച ബജറ്റും 2024-25 വര്‍ഷത്തെ 112,30,56,216 രൂപ വരവും 107,73,39,438 രൂപ ചിലവും 4,57,16,778 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്പേഴ്സൻ ഒ.ആര്. ഷീല മോഹന്‍ അവതരിപ്പിച്ചു.
ചെയര്മാന് പി.എന്‍. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ സി.വി. മുഹമ്മദ് ബഷീര്‍, എ.എം. ജമീലാബി, സ്വപ്ന ശശി, നഗരസഭ കൗണ്‍സിലര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, നഗരസഭ സെക്രട്ടറി കെ.കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യസംസ്കരണ നിധി രൂപീകരിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു.
കുമ്പളങ്ങാട് മാലിന്യയാര്‍ഡില്‍ ഏഴ് ഏക്കര്‍ ഭൂമിക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. നഗരസഭയുടെ കുമ്പളങ്ങാട് പ്ലാന്റില്‍ ബയോറെമഡിയേഷന് ആരംഭിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ നഗരം എന്ന ആശയസാക്ഷാത്കാരത്തിലേക്ക് നഗരസഭയെ എത്തിക്കുക എന്നതാണ് ഗ്രീന്‍ ബജറ്റ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.