തൃശൂർ: യോഗ്യത സംബന്ധിച്ച ആരോപണങ്ങൾ നിഷേധിക്കാതെ ഗവർണർക്ക് വിശദീകരണം നൽകി കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു. ജൂൺ പത്തിന് ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ അമേരിക്കൻ സർവകലാശാലകൾ സന്ദർശിച്ചതിനാൽ അവിടങ്ങളിൽ വിസിറ്റിങ് സയൻറിസ്റ്റായിരുന്നുവെന്ന വിചിത്ര വാദമാണ് അദ്ദേഹം ഗവർണറുടെ മുന്നിൽ ഉന്നയിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള സർവകലാശാലകളിൽ വിസിറ്റിങ് സയൻറിസ്റ്റ് നിയമനത്തിന് വ്യവസ്ഥാപിത നടപടിക്രമമുണ്ടായിരിക്കെയാണ് ന്യായീകരണം. അമേരിക്കയിലെ കാലിഫോർണിയ സർവകലാശാല, നോർത്ത് കരോലൈന സ്റ്റേറ്റ് സർവകലാശാല, ബെർക്ക്ലി ജോയിൻറ് ബയോ എനർജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ 11 വിദേശ സർവകലാശാലകളിൽ വിസിറ്റിങ് സയൻറിസ്റ്റായിരുന്നുവെന്ന അധിക യോഗ്യത ബയോഡാറ്റയിൽ അദ്ദേഹം നൽകിയിരുന്നു.
കൂടാതെ ടോക്കിയോ യൂനിവേഴ്സിറ്റിയിലെ അഡ്ജങ്ങ്റ്റ് പ്രഫസർ ആയിരുന്നുവെന്നും അവകാശവാദം ഉന്നയിച്ചിരുന്നു. ടോക്കിയോ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ അഡ്ജങ്ങ്റ്റ് പ്രഫസറായി തമിഴ്നാട് അഗ്രി. യൂനിവേഴിസിറ്റിയിലെ ഡോ. ശിവകുമാർ ഉത്തണ്ടിയുടെ പേര് പരാമർശിച്ചിട്ടുണ്ട്. ഡോ. ആർ. ചന്ദ്രബാബുവിെൻറ പേരില്ല. സർവകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റിയായിരുന്നുവെന്ന് തെളിയിക്കുന്ന ആധികാരിക രേഖകൾ ഹാജരാക്കാനും ഗവർണർക്കുള്ള വിശദീകരണത്തിൽ ഡോ. ചന്ദ്രബാബുവിന് സാധിച്ചിട്ടില്ല.
ഉയർന്ന ഉൽപാദനക്ഷമതയുള്ള പി.എം.കെ 3, ആർ.എം.ഡി.1 എന്നീ വിത്തിനങ്ങൾ പ്രകാശനം ചെയ്തുവെന്ന അദ്ദേഹത്തിെൻറ ബയോഡാറ്റയിലെ അവകാശവാദവും തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗവർണർക്കുള്ള വിശദീകരണത്തിൽ വിത്തുകൾ പ്രകാശനം ചെയ്തില്ല, വിതരണം ചെയ്തു എന്നാണ് ബയോഡാറ്റയിൽ ഉദ്ദേശിച്ചത് എന്ന പുതിയ വാദമാണ് ഉന്നയിച്ചത്.
മറ്റു ശാസ്ത്രജ്ഞർ കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ പുറംസഹായ പദ്ധതികളും തേൻറതാണെന്ന അവകാശവാദം അദ്ദേഹം നിഷേധിച്ചിട്ടില്ല. മറ്റു ശാസ്ത്രജ്ഞർ പ്രധാന ഗവേഷകരായിട്ടുള്ള (പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ) പ്രോജക്ടുകളിൽ വെറും സഹായി മാത്രമായ (ഉപകോഓഡിനേറ്റർ) ഡോ. ചന്ദ്രബാബു, പ്രസ്തുത പ്രോജക്ടുകളുടെ ഉടമാവകാശം ബയോഡാറ്റയിൽ ഉന്നയിച്ചത് തെറ്റാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചിട്ടില്ല.
പ്രോജക്ട് 2017ൽ തുടങ്ങിയത് എന്ന് ബയോഡാറ്റയിൽ ചേർത്ത അദ്ദേഹം വിശദീകരണത്തിൽ ഇത് 2018 എന്ന് തിരുത്തിയിട്ടുണ്ട്. പേക്ഷ, 2017ൽ തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്ന് വിരമിച്ച് ഡിസംബറിൽ കേരള കാർഷിക സർവകലാശാല വി.സിയായ ഡോ. ചന്ദ്രബാബു 2018ൽ തമിഴ്നാട് കാർഷിക സർവകലാശാലയിൽ പ്രോജക്ടിന് നേതൃത്വം നൽകിയത് എങ്ങനെയെന്നതിന് മറുപടിയില്ല. അദ്ദേഹമാണ് അതിന് നേതൃത്വം വഹിച്ചിരുന്നത് എന്ന് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കിയിട്ടില്ല.
അനുസ്മരിപ്പിക്കുന്നത് എം.ജി സർവകലാശാലയിലെ വി.സി യോഗ്യത വിവാദം
തൃശൂർ: എം.ജി സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ മുമ്പ് ഡോ. എ.വി. ജോർജ് നൽകിയ ഹരജി തീർപ്പാക്കി ഹൈകോടതി നടത്തിയ നിരീക്ഷണം അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ കേരള കാർഷിക സർവകലാശാല വി.സിയുടെ യോഗ്യതയുമായി ബന്ധപ്പെട്ട ആക്ഷേപം. വസ്തുതകൾ തെറ്റായി ചിത്രീകരിച്ചും നിയമനാധികാരിയെ കബളിപ്പിച്ചും ലഭിക്കുന്ന നിയമനം അസാധുവാണെ വസ്തുതാപരമല്ലാത്ത അവകാശവാദത്തെ തുടർന്ന് ലഭിച്ച നിയമനം തൊഴിലുടമയുടെ താൽപര്യത്തിന് വിരുദ്ധമായതിനാൽ അസാധുവാണെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.