പെരുമ്പിലാവ്: കോവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചാലിശ്ശേരിയിലെ ഗ്രാമ മുത്തശ്ശി വോട്ട് ചെയ്യാനെത്തി. ചാലിശ്ശേരി പടിഞ്ഞാറേമുക്ക് കുന്നത്ത് വീട്ടിൽ വള്ളിക്കുട്ടിയമ്മയാണ് 106ാം വയസ്സിൽ വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയത്.കടവല്ലൂരിലെ പേരക്കുട്ടിയായ സുകുമാരെൻറ വീട്ടിൽനിന്നാണ് മറ്റൊരു പേരമകൻ ശ്രീനിവാസെൻറ സഹായത്തോടെ മുത്തശ്ശി രാവിലെ ഒമ്പതിന് ബൂത്തിലെത്തിയത്.
മറ്റ് പേരമക്കളും സഹായത്തിനുണ്ടായിരുന്നു. ചാലിശ്ശേരി പഞ്ചായത്ത് 13 ടൗൺ വാർഡ് അങ്ങാടിയിലെ എസ്.സി.യു.പി സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. സംസ്ഥാനം രൂപവത്കൃതമായ ഇ.എം.എസിെൻറ കാലം മുതൽ ജനാധിപത്യാവകാശം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് മുത്തശ്ശി പറയുന്നു.
കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആൻറിജെൻ ടെസ്റ്റിലാണ് മുത്തശ്ശിക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. പാലക്കാട് ജില്ല മെഡിക്കൽ കോളജ് കോവിഡ് കെയർ സെൻററിൽ ഒമ്പതു ദിവസത്തെ ചികിത്സക്കുശേഷം രോഗം ഭേദമായാണ് വള്ളിക്കുട്ടിയമ്മ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.