സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന തിരുവാതിര

കോവിഡ് മാനദണ്ഡ ലംഘനം: തൃശൂരിലെ സി.പി.എം തിരുവാതിരക്കെതിരെ പൊലീസിൽ പരാതി

തൃശൂർ: കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം തിരുവാതിര നടത്തിയതിനെതിരെ പൊലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതിന്റെ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പാണ് വീണ്ടും തൃശൂരിൽ തിരുവാതിര അര​ങ്ങേറിയത്. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്.

ഊരാങ്കോട് അയ്യപ്പക്ഷേ​ത്രത്തിന് സമീപം നടന്ന തിരുവാതിരയിൽ നൂറിലേറെ സ്​ത്രീകൾ പ​ങ്കെടുത്തു. ഈമാസം 21 മുതൽ 23 വരെയാണ് തൃശൂർ ജില്ലാ സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുവാതിര നടത്തിയതെന്ന് സംഘാടകർ അവകാശപ്പെട്ടു. എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയിൽ അണിനിരന്നതെന്നും അ​വർ ചൂണ്ടിക്കാട്ടി.

അതേസമയം, തിരുവാതിര പോലുള്ള ആളുകൾ കൂടുന്ന പരിപാടികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കണമെന്ന് നിർദേശം നൽകിയെന്ന് പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. പാറശ്ശാലയിൽ നടന്ന തിരുവാതിരക്കളി തെറ്റായിപ്പോയെന്ന് പാർട്ടി നേതാക്കൾ തന്നെ വിലയിരുത്തിയ സാഹചര്യത്തിൽ വീണ്ടും സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര അരങ്ങേറിയത് പാർട്ടി നേതൃത്വം ഗൗരവത്തോടെ തന്നെ കണക്കിലെടുക്കുമെന്നാണ് സൂചന.

Tags:    
News Summary - Violation of covid protocol: complaint lodged against CPM Thiruvathira in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.