അന്തിക്കാട്: പഴുവിൽ -കരാഞ്ചിറ റോഡിന്റെ ഇരുവശത്തും നിറഞ്ഞുനിൽക്കുന്ന പൊന്തക്കാട്ടിൽ മാലിന്യം തള്ളുന്നു. മാലിന്യം ചീഞ്ഞ് നാറുകയാണ്. രാത്രിയിലാണ് തള്ളൽ. ഇവ ഭക്ഷിക്കാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നുണ്ട്. രാത്രിയിൽ തെരുവുവിളക്കുകളും കത്തുന്നില്ല.
ഈ റോഡിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാൻ വേണ്ട നടപടി എടുക്കണമെന്ന് നാട്ടുകാരുടെ യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡന്റ് ഉമ്മർ പഴുവിൽ യോഗം ഉദ്ഘാടനം ചെയ്തു. സുകുമാരൻ പനയിൽ അധ്യക്ഷത വഹിച്ചു. ജാബിർ കാരാഞ്ചിറ, ദേവസി, റാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.