ചാലക്കുടി: മലയോര മേഖലയായ കോടശേരിയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗൃഹനാഥന് സാരമായി പരിക്കേറ്റു. വെട്ടിക്കുഴി ചൂളക്കടവ് തണലി സത്യനാണ് (56) പരിക്കേറ്റത്. രാത്രി നായ് നിർത്താതെ കുരക്കുന്നത് കേട്ട് ലൈറ്റിട്ട് പുറത്ത് ഇറങ്ങിയപ്പോഴാണ് സത്യനെ കാട്ടുപന്നികൾ ആക്രമിച്ചത്. മൂന്ന് പന്നികൾ കുതിച്ചെത്തിയെന്ന് പറയുന്നു. ആക്രമണത്തിൽ വലത് കൈ ഒടിഞ്ഞു. രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും കാൽമുട്ട് പൊട്ടുകയും ചെയ്തു. ശരീരമാകെ പരിക്കുണ്ട്. ഇദ്ദേഹത്തെ കറുകുറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും വനം വകുപ്പ് സത്യന് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.