അതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാന കാർ തകർത്തു. വാൽപ്പാറയിൽ താമസിക്കുന്ന മലയാളിയുടേതാണ് കാർ. ഇദ്ദേഹം അതിരപ്പിള്ളിയിൽനിന്ന് വാൽപ്പാറയിലേക്ക് പോകുമ്പോഴാണ് ആക്രമണം. വെള്ളിയാഴ്ച വൈകീട്ട് ആനമല അന്തർ സംസ്ഥാന പാതയിൽ ആനക്കയത്താണ് സംഭവം. റോഡിൽ വളവ് തിരിഞ്ഞെത്തിയ കാർ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
കാട്ടാനയും കുട്ടിയാനയും റോഡിന് നടുവിൽ നിൽക്കുന്നത് കണ്ടിരുന്നില്ല. പ്രകോപിതനായ ആന കാറിന് നേരെ പാഞ്ഞടുത്തു. കാറിന്റെ ചില്ല് അടിച്ചു തകർക്കുകയും ബോണറ്റ് ഇടിച്ച് കേടുവരുത്തുകയും ചെയ്തു.
കാർ പിന്നോട്ട് എടുക്കാനാവാതെ യാത്രക്കാരൻ അതിനുള്ളിൽ ഇരുന്നു. യാത്രക്കാരന് കാര്യമായ പരിക്കേറ്റില്ല. കുറച്ചുനേരം കാറിന് മുന്നിൽ തടഞ്ഞുനിന്ന ശേഷം കാട്ടാനയും കുട്ടിയാനയും കടന്നുപോയി. കാർ പിന്നീട് വാൽപ്പാറയിലേക്ക് തിരിച്ചു. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. കാറിന് നേരെ ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.